താൾ:Thunjathezhuthachan.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിവ്യനായകനുദയം ചെയ്തതും
ദശരഥൻ മകിഴ്ത്തു വാങ്ങിക്കൊണ്ടതും
കൊണ്ടുടൻ തൻ ഭാർയ്യമാർക്കു പായസം കൊടുത്തതും
കുവലയത്തിൻ മങ്കമാർ ഭുജിത്തതു"
രാമകഥാപ്പാട്ടു്

       

"മുനിവൊടഹങ്കാരാദികളെല്ലാം മുറ്റവിചാരം കൊണ്ടു കളഞ്ഞേ
കനിവൊടു ശമദമസന്തോഷാദികൾ കയ്ക്കൊണ്ടാ രണതല്പരരായേ
അനുപമരാകിയ ഭൂദേവന്മാരവരേ മമ ദൈവത (മെന്നാൽ
മനസി നിനച്ചതു ചൈതുമുടിയ്ക്കാം മറയവരരുളാലിന്നിനിയെല്ലാം "
കണ്ണശ്ശരാമായണം

       

മേൽക്കാണിച്ച പാട്ടുകളിൽ "രാമചരിത"ത്തിൽ ഭാഷ മിയ്ക്കവാറും തമിഴാണെന്നുതന്നെ പറയാം; എന്നാൽ അതൊരു തമിഴുഗ്രന്ഥമാണെന്ന വാദം തമിഴന്മാരുടെ ഭാഷാഭിമാനദുർവ്വിജൃംഭണത്തിന്റെ ഫലമായുണ്ടായതാണെന്നും, അതു വാസ്തവത്തിൽ തമിഴും മലയാളവും പരസ്പരം വേർപിരിയുന്ന ഘട്ടത്തിൽ കൈരളിയ്ക്കു കിട്ടിയ ഒരമൂല്യനിധിയാണെന്നും ചരിത്രമർമ്മജ്ഞനും മഹാകവിയുമായ ഉള്ളൂർ. എസ്. പരമേശ്വരയ്യർ (എം. എ. ബി. എൽ. എം. ആർ. എ. എസ്സ്.)

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/55&oldid=171863" എന്ന താളിൽനിന്ന് ശേഖരിച്ചത്