താൾ:Thunjathezhuthachan.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നീ ഗ്രന്ഥങ്ങളുടെ ആവിൎഭാവമെന്നും, "നിരണത്തു" പണിയ്ക്കന്മാരുടെ "ഭഗവൽഗീത" "ശിവരാത്രി മാഹാത്മ്യം" തുടങ്ങിയുള്ള കൃതികൾ അതിന്റെ അന്ത്യഘട്ടത്തിലാണു-ണ്ടായിട്ടുള്ളതെന്നും ഭാഷാചരിത്രകാരന്മാരെല്ലാവരും ഒരുപോലെ സമ്മതിയ്ക്കുന്നുണ്ടു്. അന്നത്തെ ഭാഷയുടെ സ്വഭാവവും, അതിന്റെ ക്രമപ്രവൃദ്ധമായ വളർച്ചയും താഴേ ചേർത്തിരിയ്ക്കുന്ന സൂക്തികളിൽനിന്നു് ഒരുവിധം മനസ്സിലാക്കുവാൻ സാധിയ്ക്കുന്നതാണു്: -

കാനനങ്കളിലരൻ കളിറുമായ്ക്കരിണിയായ്
കാൽനടുക്കിയുമതമ്മിൽ വിളയാടിനടന്ന-
ന്നാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ, നല്ലവിനായകനെന്മോരമലനേ
"ഇട്ടന ചാപം കേളായിനിയിന്നു മുതലായ് മേൽ നാൾ
വട്ടണിക്കൊങ്കതങ്കും മങ്കയർ തങ്കളുള്ളിൽ
ഇട്ടമല്ലാതെ ചെന്നിട്ടിപ്പടി പുണർകിലൊക്കെ-
പ്പാട്ടിനിൻ ചിരങ്കളെല്ലാം പൊടിയാകെന്റരുളിച്ചെയ്താൻ"

       രാമചരിതം


       

"അരക്കർകുലം വേരറുക്കവേണമെന്റമരർകളും
അലൈക്കടലിൽ ചെന്റുമുറയിട്ടതും
ആഴിവൎണ്ണനന്നരുളിച്ചെയ്തതും
മുനിവരന്റെ ഹോമകുണ്ഡം തന്നിൽ നിന്നു
"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/54&oldid=171862" എന്ന താളിൽനിന്ന് ശേഖരിച്ചത്