തദ്വിഷയമായ പരിശ്രമം തീർച്ചയായും അഭിനന്ദനാർഹമാണു്. എടുപ്പും സാമാനങ്ങളും മറ്റുംകൂടി ഏതാണ്ടു് ൧൦൦൦-ൽ അധികം ഉറുപ്പിക വിലവരുന്ന സ്വത്തു മഠത്തിലേയ്ക്കു് ഇന്നായിക്കഴിഞ്ഞിട്ടുണ്ടു്. ഗുരുമഠത്തിന്റെ അഭിവൃദ്ധി ഇപ്പോൾ ചിറ്റൂരിലെ മലയാളികളുടെ സാമൂഹ്യജീവിതത്തിലെ ഒഴിച്ചുകൂടാത്ത ഒരെണ്ണമായിത്തീർന്നിരിക്കുന്നു. വഴിവാടുകൾ, വിവാഹപാരിതോഷികങ്ങൾ, പിടിയരിയേർപ്പാടു് എന്നു തുടങ്ങിഗുരുമഠത്തിലേയ്ക്കു സമ്പാദ്യത്തിന്നുള്ള നാനാമുഖമായ ഏർപ്പാടുകൾ അതിന്റെ പ്രവർത്തകന്മാർ ഇപ്പോൾ ചെയ്തുവരുന്നുണ്ടു്. ആ വകയിൽ കൊല്ലംതോറും അഗണ്യമല്ലാത്ത ഒരു സംഖ്യ കിട്ടിവരുന്നുമുണ്ടു്. പൊതുജനങ്ങളുടേയും പ്രവർത്തകന്മാരുടേയും ശ്രദ്ധ ഇനിയും മഠകാര്യത്തിൽ അവ്യാഹതമായുണ്ടായിക്കൊണ്ടിരിയ്ക്കുമെന്നാശിയ്ക്കാം. വെട്ടത്തു നാട്ടിനേപ്പോലെത്തന്നെ ചിറ്റൂരിന്നും ഒരു വലിയ മാഹാത്മ്യമുള്ളതായിത്തോന്നുന്നു. രാമാനുജപ്പൈങ്കിളിയുടെ കളാലാപമാധുരി ഈ ദിയ്ക്കിന്നും ഒരു ഗണ്യമായ സാഹിത്യസൗരഭം പിടിപ്പിച്ചിട്ടുണ്ടു്. മെസേഴസ് ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ, വരവൂർ ശാമുമേനവൻ, സി. എസ്. ഗോപാലപ്പണിയ്ക്കർ തുടങ്ങിയുള്ള സുപ്രസിദ്ധന്മാരായ സാഹിത്യവീരന്മാർ ചിറ്റൂരിന്റെ അരുമസന്താനങ്ങളാണു്. ഇവരേകൂടാതെ സാഹിത്യരംഗത്തിൽ വന്നാടുവാൻ തുടങ്ങീട്ടുള്ള ചില യുവാക്കന്മാർ കൂടി ഈ നാട്ടുകാരായുണ്ടു്. അചി-
താൾ:Thunjathezhuthachan.djvu/46
ദൃശ്യരൂപം