താൾ:Thunjathezhuthachan.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായ നിലയിൽത്തന്നെ കിടന്നു. ൧൦൬൮-ൽ ചിറ്റൂർ "ഭീമത്ത് ഗുരുദാസൻ" കോപ്പുമേനവൻ എന്ന ആൾ കൊച്ചിസൎക്കാരിൽനിന്ന് ആവശ്യമുള്ള തേക്കുമരം അപേക്ഷിച്ചുവാങ്ങുകയും മഠംപണിയ്ക്കാരംഭിക്കയും ചെയ്തു. ഈ ഭക്തോത്തമന്റെ പണവും പരിശ്രമവും ഗുരുമഠത്തെ ഇന്നു കാണുന്ന നിലയിലെത്തിക്കുന്നതിന്ന് ഒട്ടേറെ സഹായിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ മെതിയടിയും യോഗദണ്ഡും പരിഷ്കരിച്ച്, ഗംഗാസ്നാനം, ഗയാശ്രാദ്ധം മുതലായ സൽക്കർമ്മങ്ങൾ ചെയ്തു മഠത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതും ഇദ്ദേഹംതന്നെയാണ്.

എഴുത്തച്ഛൻ മഹാസമാധി പ്രാപിച്ചത് ധനുമാസം (കൊല്ലം നിശ്ചയമില്ല) ഉത്രം നക്ഷത്രത്തിലാണ്; ഇന്നും "രാമാനുജജയന്തി" കൊണ്ടാടുന്നത് ഈ ദിവസത്തെ ആസ്പദിച്ചാണ് ഗുരുമഠം കുറെക്കാലം അനാഥാവസ്ഥയിൽ കിടന്നുവെങ്കിലും, "ഗുരുമഠത്തിൽ ആരാധന" എന്നു പറഞ്ഞുവരുന്ന ഉത്രം നാളിലെ ചരമദിനകൃത്യങ്ങൾ അദ്ദേഹത്തിന്റെ നിൎയ്യാണത്തിന്നുശേഷം നാളിതുവരേയും മുടങ്ങാതെ നടന്നുവന്നിട്ടുണ്ട്.

ശുഭമുഹൂൎത്തത്തിൽ സ്ഥാപിച്ച ചിറ്റൂർഗ്രാമം ഇന്ന് വളരെ പരിഷ്കൃത നിലയിലെത്തിയിരിക്കുന്നു. ഗൃഹങ്ങളുടെ സംഖ്യ ൧൨-ൽ നിന്ന് ഏതാണ്ട് ൧൭൦-ൽ പരമായി വൎദ്ധിച്ചിട്ടുണ്ട്. നല്ലനിലയിൽ നടത്തപ്പെട്ടുവരുന്ന ഒരു വൈദിക (Vedic Sanskrit College) സംസ്കൃതമഹാപാഠശാല, ഒരു ഭജനമഠം, രണ്ടുമൂന്നു ബാങ്കുകൾ, ക്ഷേത്രങ്ങൾ എന്നു തുടങ്ങി പൊതുജനോ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/44&oldid=171851" എന്ന താളിൽനിന്ന് ശേഖരിച്ചത്