താൾ:Thunjathezhuthachan.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജോടി മെതിയടിയും വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു യോഗദണ്ഡും അവിടെ പരിഷ്കരിച്ചു വെച്ചിരിക്കുന്നു. ൧൦൪൩-ൽ ഉണ്ടായ അഗ്നിബാധനിമിത്തം ഗുരുമഠവും, ചില ഭവനങ്ങളും, പല വിശിഷ്ടഗ്രന്ഥങ്ങളും നശിച്ചുപോയി! അന്ന് അമൂല്യങ്ങളായ പല ചരിത്രാവശിഷ്ടങ്ങളും നഷ്ടപ്പെട്ടുപോയിരിക്കണം. മുൻപ്രസ്താവിച്ച പരിപാവനവസ്തുക്കളെങ്കിലും നശിക്കാതെ കിട്ടിയതു കേരളീയരുടെ അതിഭാഗ്യം നിമിത്തമെന്നേ പറയേണ്ടു.

പ്രസ്തുതമഠത്തിൽ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട പല മഹാന്മാരും താമസിച്ചു ഗുരുപാദുകങ്ങളിൽ പൂജചെയ്തിരുന്നുവെന്നാണറിയുന്നത്. ഇവിടുത്തെ ചില കാരണവന്മാർ ചൊല്ലാറുള്ളതും അജ്ഞാതകർത്തൃകവുമായ ഒരു പദ്യം ഈ സംഗതിയെ തെളിയിക്കുന്നുമുണ്ട്. ആ പദ്യമാണിത്:-

 വന്ദേ നിത്യമഖണ്ഡപൂൎണ്ണമമലം
  തുഞ്ചത്തെഴും ശ്രീഗുരും
 വന്ദേ ശ്രീ "കരുണാകരം" ച "പരമം"
  ശ്രീ "സൂൎയ്യനാരായണം"
 വന്ദേ "ദേവ" "ഗുരും" പരാപരഗുരും
  "ഗോപാലക" ശ്രീഗുരും
 വന്ദേഹം ഗുരുസമ്പ്രദായമനിശം
  വന്ദേസമസ്താൻ ഗുരൂൻ

അഗ്നിബാധയുണ്ടായശേഷം ഏതാണ്ട് ഇരുപത്തഞ്ചു കൊല്ലത്തോളം ഗുരുമഠം അനാഥ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/43&oldid=171850" എന്ന താളിൽനിന്ന് ശേഖരിച്ചത്