താൾ:Thunjathezhuthachan.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര

കേരളീയകവികുലഗുരുവായ തുഞ്ചത്താചാര്യസ്വാമികളുടെ അതിസംക്ഷിപ്തമല്ലാത്ത ഒരു ജീവചരിത്രം മലയാളഭാഷയിൽ ആവിർഭവിയ്ക്കേണ്ടതാണെന്നുള്ളതിൽ ആർക്കും ഭിന്നാഭിപ്രായമുണ്ടാവാനവകാശമില്ല; പക്ഷെ അതിന്നർഹതയും പ്രാപ്തിയും ഉള്ള ആൾ ആരാണെന്നവിഷയത്തിൽ സംശയം വരുവാൻ വഴിയുണ്ടുതാനും. കേവലം ഒരു സാഹിതീസ്കനന്ധയനും മിതംപചമതിയുമായ ഈയുള്ളവന്നു് അതിന്നുള്ള പ്രാപ്തിയില്ലായ്മയെ ഇവിടെ തുറന്നു സമ്മതിച്ചുകൊള്ളുന്നു. ആ വന്ദ്യഗുരുവിന്റെ നേർക്ക് എനിയ്ക്കുള്ള ഭക്ത്യതിശയമത്രെ എന്നെ ഈ സാഹസകൃത്യത്തിന്നുപ്രേരിപ്പിച്ചതു്. എന്റെ ഈ ചെറുപുസ്തകം ആ ഋഷിവര്യന്റെ വിസ്തൃതമായ ഒരു ജീവചരിത്രം എഴുതുന്നതിന്നു് ആർക്കെങ്കിലും പ്രേരകമാകുകയൊ, ആ മഹാപുരുഷന്റെ ജീവിതമാഹാത്മ്യത്തെ സ്മരിയ്ക്കുന്നതിന്നു് ആരെയെങ്കിലും സഹായിയ്ക്കയൊ ചെയ്യുമെങ്കിൽ അതുതന്നെ എനിയ്ക്കു ധാരാളം കൃതാർത്ഥതയ്ക്കുള്ള ഒരു വഴിയാണ്. മറ്റൊന്നും എന്റെ ഈ പ്രഥമപരിശ്രമത്തിൽനിന്നു ഞാൻ പ്രതീക്ഷിയ്ക്കുന്നുമില്ല. ഏകദേശം രണ്ടുമൂന്നു കൊല്ലം മുമ്പു് വിദ്യാർത്ഥിജീവിതം നയിച്ചുകൊണ്ടിരിയ്ക്കുമ്പോൾത്തന്നെ ഇങ്ങിനെ ഒന്നെഴുതിയാൽകൊള്ളാമെന്ന് എനിയ്ക്കത്യാഗ്രഹമുണ്ടായിരുന്നു; കുറച്ചൊക്കെ അന്നെഴുതുകയുമുണ്ടായി;

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/4&oldid=171846" എന്ന താളിൽനിന്ന് ശേഖരിച്ചത്