Jump to content

താൾ:Thunjathezhuthachan.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുടെ അഭിപ്രായം കൊല്ലവർഷം ൬൦൦-ാമാണ്ടിടയ്ക്കാണു് എഴുത്തച്ഛന്റെ ജീവിതകാലമെന്നാണു്. "ഭാഷാചരിത്ര"കാരനായ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം, അദ്ദേഹം ൭൦൦-ന്നും ൮൦൦-ന്നും മദ്ധ്യെ ജീവിച്ചിരുന്നിരിക്കണമെന്നാണു്. ഇതിൽ ഗോവിന്ദപ്പിള്ളയുടെ അഭിപ്രായമായിരിയ്ക്കും സ്വീകാരയോഗ്യമായിരിയ്ക്കുക എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ജീവകാലം നിർണ്ണയിയ്ക്കുന്നതിന്നുള്ള ചില തെളിവുകൾ താഴെ കാണിയ്ക്കാം:

(1)അദ്ധ്യാത്മരാമായണം മൂലം വിദേശത്തുനിന്നു് ഇവിടെ കൊണ്ടുവന്നന്നത്തെ കലി "പവിത്രകരഃ സൂൎയ്യ:" എന്നാണു്; അതുകൊണ്ട് ൭൮൭ ചിങ്ങത്തിലാണു് അതുണ്ടായതെന്നു തീർച്ചയാക്കാം. ഈ ഗ്രന്ഥം അമ്പലപ്പുഴ രാജാവിന്റെ ആവശ്യപ്രകാരം എഴുത്തച്ഛൻ ആൎയ്യഎഴുത്തിൽ പകൎത്തുകയും അതൊന്നിച്ചുതന്നെ കിളിപ്പാട്ടുകൂടി നിൎമ്മിയ്ക്കയും ചെയ്തുവെന്നാണല്ലോ ഐതിഹ്യം. ഈ സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ ജീവകാലം എഴുനൂറിന്നും എണ്ണൂറിന്നും മദ്ധ്യെ ആയിരിയ്ക്കുമെന്നനുമാനിയ്ക്കുന്നതു് അസംഗതമായിരിയ്ക്കുകയില്ല.

(2)എഴുത്തച്ഛനും ഭട്ടതിരിയും വലിയ സ്നേഹിതന്മാരായിരുന്നുവെന്നതിന്നു പലേ തെളിവുകളുമുണ്ടു്. ഭട്ടതിരിയുടെ യൗവനകാലത്തു് എഴുത്തച്ഛൻ മദ്ധ്യവയസ്കനായിരുന്നിരിയ്ക്കണമെന്നൂഹിയ്ക്കപ്പെടുന്നു. ഭട്ടതിരി നാരായണീയം എഴുതി അവസാനിപ്പിച്ചതു ൧൬൨ വൃശ്ചികം ൨൮-ാം ൹ യാണെന്ന് "ആയുരാരോഗ്യസൗ-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/18&oldid=171822" എന്ന താളിൽനിന്ന് ശേഖരിച്ചത്