താൾ:Thirumandham kunnu vaishishyam 1913.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-5-


ത്തെ വിശിഷ്ടപ്രതിമമാത്രമെ ആവശ്യമുള്ളൂ എന്നും പറയുകയും ശിവൻ തനിക്കും പാർവ്വതിക്കും ഏറ്റവും പ്രിയമുള്ളതും കൈലാസത്തിൽ ഉള്ളതിൽ വച്ച് ശ്രേഷ്ഠമായതും ആയ ഒരു ശിവലിംഗത്തെ ദാനം ചെയ്ത് അന്തർദ്ധാനം ചെയ്കയും ചെയ്തു. ഈ ശിവലിംഗമാകട്ടേ ശിവന്റെ ആജ്ഞയ്ക്കും പരസുരാമന്റെ അപേക്ഷയ്ക്കും അനുസരിച്ച് മഹൃഷി കേരളമദ്ധ്യമാകുന്ന ഇപ്പോഴത്തെ തിരുമാന്ധാംകുന്ന് എന്ന പുണ്യഭൂമിയിൽ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠചെയ്ത് സന്തുഷ്ടനായി പൂജാവിധികൾ ചെയ്തുപോരികയുമുടനെ കേരളഭൂമി ഉറച്ച് ഫലവത്തുള്ളതായി തീരുകയും ചെയ്തു.

പാർവ്വതി അറിയാതെയാണ്‌ പരമശിവൻ ഈ ശിവലിംഗം മാന്ധാതവിന്ന്‌ ദാനം ചെയ്തത്. പാർവ്വതിയാകട്ടെ സ്നാനാനതരം അഭിഷെകനിവെദ്യാദിപൂജകൾക്കായി നോക്കിയപ്പോഴാണ്‌, തന്റെ പ്രിയമേറിയതും താൻ ഹിമവാൻ പുത്രിയായി ജനിച്ച്ജടാവല്ക്കലധാരിയായി നിരാഹാരയായി പരമസിവം ഭർത്താവാകേണമെന്ന ഉദ്ദേശത്തോടുകൂടി പൂജിച്ച് പോന്നിരുന്നതും വിവാഹത്തിനുശേഷവും കൈലാസത്തിൽ കൊണ്ടുവന്നു ദിവസേന ഭക്ഷ്ണത്തിനുമുൻപായി പൂജിച്ച് പോന്നിരുന്നതുമായ ഈ വിഗ്രഹത്തെ മാന്ധാതാവിന്ന് ഭഗവാൻ കൊറ്റുത്ത വിവരം അറിഞ്ഞത്. പാർവ്വതി ഉടനെ പരവശതയിൽ പെട്ടു, ഭർത്താവിന്റെ സമീപത്തു ചെന്ന് തനിക്ക് ഇത്രപ്രിയമേറിയ ശിവലിംഗം താനറിയാതെ കൊറ്റുത്തതിൽ ശഠിച്ച് തനിക്ക് വീണ്ടുകിട്ടുവാനായി വീണുകേണപേക്ഷിച്ചു. എന്നുതന്നെയല്ല ശിവനെ ശകാരിച്ചതായും കൂടി നമ്മു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/7&oldid=171797" എന്ന താളിൽനിന്ന് ശേഖരിച്ചത്