താൾ:Thirumandham kunnu vaishishyam 1913.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-4-


വൈശിഷ്ട്യത്തെ പ്രതിപാദിക്കുന്ന ഇവിടുത്തെ സ്ഥലപുരാണമാകട്ടെ എന്നുവച്ച് അതിനെ താഴെ ചേർക്കുന്നു. ശതകത്തിൽ പറഞ്ഞതുതന്നെയാണ്‌ ഇവിടെയും പ്രതിപാദിക്കുന്നത്. കവിതയിലെ കഥമനസ്സിലാക്കാൻ ഇത് ഒരു എളുപ്പം കൊടുക്കുമെന്നും കവിതകൊണ്ട് മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇതു വായിച്ചാൽ സ്ഥലപുരാണം ഏതാണ്ടുമനസ്സിലാകുമെന്നും വെച്ചാണ്‌ മുഖവുര അല്പം ദീർഘിപ്പിക്കുന്നത്.
പരശുരാമനാകട്ടെ സമുദ്രത്തിൽ അനവധികാലമായി ആണ്ടുകിടന്നിരുന്ന കേരളത്തെ വീണ്ടെടുത്ത, ഭൂമിയെ ഉറപ്പിച്ച് നല്ല ഫലവത്തുള്ളതാക്കിത്തീർപ്പാൻ കഴിയുന്നപോലെ പലവിധ യത്നങ്ങൾ ചെയ്ത് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും മറ്റും സ്ഥാപിച്ചതിന്നുശേഷവും കാര്യം സാധിക്കാതെ ഒരു നാൾ കൈലാസത്തിൽ ചെന്നു പരമശിവനോടു തന്റെ സങ്കടം ഉണർത്തിക്കുകയും ഭഗവാന്റെ അനുകൂലമറുപടിയിൽ സന്തോഷിച്ച് തിരിച്ചുപോരികയും ചെയ്തു. കൃതയുഗാലങ്കാരഭൂതനായ മാന്ധാതാവ്മഹൃഷി അനവധികാലമയി തന്നെക്കുറിച്ചു തപസ്സുചെയ്തിരുന്നതിന്റെ ഫലദാനത്തിനായും പരശുരാമ സങ്കടനിവൃത്തിക്കായും കേരളഭൂമീരക്ഷാർത്ഥമായും സാക്ഷാൽ ഭഗവാൻ കരുണാനിധിയാകട്ടെ മാന്ധാതാവിന്ന് ഉടനെ വേണ്ടുന്ന വരത്തെ കൊടുപ്പാൻ പ്രത്യക്ഷനായി. മാന്ധാതാവ് ജന്മസാഫല്യം വന്നതായി കരുതി ശിവനോട് തനിക്കു ഭഗവൽ ദർശനം ഒന്നുതന്നെയായിരുന്നു ഉദ്ദേശം എന്നും ഭഗവാനെ സദാ തനിക്കു കണ്ടു പൂജാതികൾ ചെയ്താൽ അവിടു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/6&oldid=171796" എന്ന താളിൽനിന്ന് ശേഖരിച്ചത്