താൾ:Thirumandham kunnu vaishishyam 1913.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അംബാസ്തോത്രം ശീലാവതീരീതിയിലും മറ്റും കുട്ടികൾക്കു് പാഠം ചെയ്കത്തക്ക വിധത്തിൽ ഉണ്ടാക്കപ്പെട്ടതു്.

ശ്രീഗണനാഥനും വാണിയുമെന്നുടെ ശ്രീഗുരുനാഥനും ശംഭു താനും* ശ്രീപതിയാം ഗുരു വാതലയേ വാഴും ശ്രീവാസുദേവരുമാരണരും* ശ്രീശുകൻ താനും ശ്രീവാന്മീകിയും സദാ ശ്രീവേദവ്യാസനുമത്യാദരം* ശ്രീമൽഗിരിസുത തന്നെ സ്റ്റുതിക്കുവാൻ സീമയകന്നു സ്തുതിച്ചിടേണം. 1. അന്തകവൈരിപുരാന്തകൻ തന്നുടെ ചിന്തയിലേന്തുന്ന സന്തോഷത്തെ* സന്തതം ഭക്ഷിച്ചു തൻ തിരുമാറണച്ചന്തർമോദേന പുണർന്നനിശം*സന്ധ്യാഭൂസന്നിഭകന്തി കലർന്നെഴും ചിന്തിത സുന്ദായിനീജനനീ* ബന്ധുരരൂപേതിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയമാം* ഇന്ദിര കമുകൻ താനും മഹേശനും അംബുജസംഭവൻ താനുമഹോ* ഇന്ദ്രാദികളുമമരമുനികളും സാന്ദ്രാനന്ദം സദാ സേവിച്ചീടും* അമ്മേ ജഗന്മയേ ചണ്ഡികേ ശാശ്വതേ ജന്മമരണാദി ദുഃഖാപഹേ* നിർമ്മലരൂപേ തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയ മാം*

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/51&oldid=171787" എന്ന താളിൽനിന്ന് ശേഖരിച്ചത്