താൾ:The Life of Hermann Gundert 1896.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തർ അവിടേ ചെന്നു ഒരു ഗൎമ്മാനനായകന്റെ മകനായ ആ ബോധകനെ കണ്ട ഉടനേ തന്നേ ഗ്രോവ്സ് സായ്പ് കേട്ടതു ഒക്കേയും ശുദ്ധ കളവാകുന്നു എന്നു അദ്ദേഹത്തിന്നു തോന്നി. ആ ബോധകന്റെ സ്നേഹംഅനുഭവിച്ചപ്പോഴോ കഷണത്തിൽ മനസ്സിനു സുഖം വന്നു. ആ സ്ഥലത്തു കൎത്താവിന്റെ പ്രവൃത്തി സക്ഷാൽ ഊക്കോടേ നടക്കുന്നു എന്നു സ്പഷ്ടമായി കണ്ടു. വിശേഷിച്ചു അദ്ദേഹം ചെയ്യുന്ന പ്രവൃത്തിക്കു ഒരു ക്രമവും ഉദ്ദേശവും ഉണ്ടു എന്നു ദിവസേന കണ്ടപ്പോൾ ഉത്സാഹത്തോടേ അദ്ധ്വാനിക്കുന്ന ഈ ബോധകന്റെ വേല നിഷ്ഫലമായിപ്പോവാൻ പാടില്ല എന്നു വിശ്വസിച്ചു. ൧൮൩൭ മാൎച്ച്മാസം വരേ അവിടേ താമസിച്ച ശേഷം ഗ്രോവ്സ്‌സായ്പ് ഗുണ്ടൎത്ത്പണ്ഡിതരെ വീണ്ടും വിളിപ്പിച്ചു. ദുഃഖാന്വിതനായി റെയിന്യൂസ് സായ്പിനോടു വിടവാങ്ങുന്ന സമയത്തിങ്കൽ മിശ്ശൻവേലെക്കായി തന്നെത്താൻ ജീവപൎയ്യന്തം ഏല്പിച്ചാൽ ഭാഗ്യം മാത്രമേയുള്ളൂ എന്നും ഇതിന്നായി താനും വിളിക്കപ്പെട്ടിരിക്കുന്നു എന്നും ഉള്ള കായ്യത്തിൽ പൂൎണ്ണനിശ്ചയം വന്നിരുന്നു.

കല്പന അനുസരിച്ച് മദ്രാസിൽ ചെന്നപ്പോൾ ഗ്രോവ്സ് സായ്പിന്റെ ഭവനം “തന്നിൽത്തന്നേ ഛിദ്രിച്ചു പോയി” എന്നു കണ്ടു. എന്തു പ്രവൃത്തിക്കേണ്ടു എന്നതിനെക്കൊണ്ടു യാതൊരു നിശ്ചയവും ആൎക്കും ഉണ്ടായിരുന്നില്ല. ഗുണ്ടൎത്ത്പണ്ഡിതൎക്ക് അതു ബഹുവിഷമമുള്ള ഒരു സമയമായിരുന്നു. ക്രമസഹിതമായ ഒരു പ്രവൃത്തി കിട്ടേണ്ടതിനു അത്യന്തം കാംക്ഷിച്ചു. ഒടുക്കം ചിറ്റൂരിൽ ചെന്നു കുടിയേറി പ്രവൃത്തിക്കേണം എന്നു കേട്ടപ്പോൾ അത്യന്തം സന്തോഷിച്ചു. ആ സ്ഥലത്തു സായ്പ് വളരേ അദ്ധ്വാനിച്ചു ഉപദേശത്താലും പ്രസംഗത്താലും നിത്യം പ്രവൃത്തിച്ചു കൊണ്ടിരിക്കേ ഒടുക്കം തന്റെ കുതിരക്കാരനിൽ ദൈവവചനം ഫലിച്ചു, അവനെ സ്നാനപ്പെടുത്തുവാനും സംഗതിവന്നു. ഗ്രോസ്സ് സായ്പിനോടുള്ള സംസൎഗ്ഗത്തിൽ മുമ്പേ അനുഭവിച്ച സ്നേഹം ക്രമേണ കുളിൎത്തു പോകുന്ന പ്രകാരം കണ്ടിട്ടു ഗുണ്ടൎത്ത്പണ്ഡിതക്ക് അത്യന്തം സങ്കടം തോന്നി. രണ്ടു സംവത്സരങ്ങൾക്കകം സ്വന്തനാട്ടിൽനിന്നു ഒരൊറ്റ കത്തുപോലും കിട്ടാതെപോയതും സായ്പിനെ വ്യസനിപ്പിച്ചു (കത്തുകളൊക്കേയും വഴിയിൽ വെച്ചു കാണാതെ പോയി കഷ്ടം!). അന്നു ഹിന്തുരാജ്യത്തെ ക്രമേണ തന്റെ രണ്ടാം സ്വദേശമായി വിചാരിപ്പാൻ തുടങ്ങി. ആ സമയത്തു ഇംഗ്ലീഷുചങ്ങാതികളിൽ ചിലർ ഹിന്തുസ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിൽ അത്യുത്സാഹത്തോടേ പ്രവൃത്തിച്ചു വന്ന യൂല്യ ഡിബോവ എന്ന യുവതിയെ കല്ല്യാണം കഴിക്കേണമെന്നു ആലോചന പറഞ്ഞു. എന്നാൽ സ്ഥിരമില്ലാത്ത ഈ സ്ഥിതിയിൽ ഇതിനായി ധൈൎയ്യം ഉണ്ടായിരുന്നില്ല. നാലഞ്ചു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/19&oldid=150362" എന്ന താളിൽനിന്ന് ശേഖരിച്ചത്