താൾ:The Life of Hermann Gundert 1896.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ക്കൂൾമാസ്റ്റർ ഈ കൂട്ടത്തോടു ചേൎന്നു ഗുണ്ടൎത്ത്പണ്ഡിതൎക്കു തന്നെ പോലേ കണക്കു അറിയാമോ എന്നു കൂടക്കൂടേ പരിശോധിച്ചു കൊണ്ടി രുന്നു. ബാസലിൽ പഠിച്ച ഒരു ബോധകനും ബപ്തിസ്ത മിശ്ശങ്കാരായ രണ്ടു കൈത്തൊഴില്ക്കാരും ഫ്രഞ്ചുഭാഷ സംസാരിക്കുന്ന രണ്ടു യുവതി കളും ഒരുമിച്ചു ഉണ്ടായിരുന്നു. ഇവരിൽ യൂലിയ ഡിബോവ എന്ന യുവതിയെക്കൊണ്ടു പിന്നേത്തതിൽ അധികമായി കേൾപ്പാൻ സംഗതി വരും. വഴിയിൽ വെച്ച് അവർ ബങ്കാളി, തെലുങ്ക്, ഹിന്തുസ്ഥാനി എന്നീ ഭാഷകൾ ശീലിച്ചു. കല്ക്കത്തയിൽ ചെന്നിറങ്ങേണം എന്നായി രുന്നു അവരുടെ മനോഗതം. എങ്കിലും ജൂലായി മാസം ൮-ാം തിയ്യതി മദ്രാസിൽ എത്തി കപ്പലിറങ്ങി. അവിടേ ചില ദിവസം താമസിപ്പാൻ നിശ്ചയിച്ചു. രണ്ടു മൂന്നു ദിവസം അവിടേ പാൎത്തശേഷം ഗ്രോവ്സ് സായ്പ് ഗുണ്ടൎത്ത് പണ്ഡിതരുടെ മുറിയിൽ ചെന്നു: “പ്രിയ തോഴാ, കല്ക്കത്തയിലേക്കു പോകാതെ ഇവിടേ തന്നേ താമസിച്ചാലോ? ബങ്കാളി, ഹിന്തുസ്ഥാനി എന്നീ ഭാഷകൾ ഇപ്പോൾ ഏകദേശം വശമായല്ലോ, ഇനിയും ചില ഭാഷകൾ പഠിച്ചാൽ നല്ലതല്ലേ? ഇവിടത്തെ ക്രിസ്ത്യാ നികൾ എത്ര സ്നേഹം കാണിക്കുന്നു! ഇംഗ്ലീഷ് മേലദ്ധ്യക്ഷൻ വളരേ താഴ്മയുള്ള ഒരു സായ്പല്ലോ. തിരുനെല്‌വേലിയിലേ സഹോദരന്മാരും സമീപമാണ്. ഇതൊക്കേയും വിചാരിച്ചാൽ ഇവിടേ പാൎക്ക നല്ലൂ എന്നു എനിക്കു തോന്നുന്നു” എന്നു പറഞ്ഞു. ഈ ചഞ്ചലഭാവം കണ്ടാറേ ഗുണ്ടൎത്ത്പണ്ഡിതരുടെ നെഞ്ഞു ഏകദേശം പൊട്ടിപ്പോയാലും അദ്ദേ ഹത്തിന്റെ അഭിമതത്തിനു കീഴ്പെടാതെ നിൎവ്വാഹമില്ലാഞ്ഞു. അന്ന് മുതൽ സായ്പ് തെലുങ്കം തമിഴും അഭ്യസിപ്പാൻ തുടങ്ങി. ഗ്രോസ്സ് സായ്പി ന്റെ കുട്ടികളെ തത്വജ്ഞാനവും വേദശാസ്ത്രവും പഠിപ്പിക്കേണം എന്നു മുമ്പേ നിശ്ചയിച്ചിരുന്നെങ്കിലും മദ്രാസിൽ എത്തിയപ്പോൾ ൧൮ഉം ൧൯ഉം വയസ്സുള്ള ആ രണ്ടു പുത്രന്മാൎക്ക് പഠിപ്പാൻ ഒട്ടും മനസ്സില്ല എന്നു പണ്ഡിതർ കണ്ടു വളരേ വിഷാദിച്ചു. അതു നിമിത്തം ഒരു ദിവസം ഗ്രോവ്സ് സായ്പ് ഗുണ്ടൎത്ത്പണ്ഡിതരെ ഒരു കാൎയ്യം അന്വേഷി പ്പാൻ തിരുനെല്‌വേലിക്കു അയച്ചപ്പോൾ അദ്ദേഹത്തിനു വളരേ സന്തോ ഷം തോന്നി. ആ സ്ഥലത്തു റെയന്യൂസ് (Rhenius) എന്ന ഗൎമ്മാന ബോധകൻ പ്രവൃത്തിച്ചിരുന്നു. അദ്ദേഹം നടത്തുന്ന മിശ്ശൻവേലെക്കാ യി ഗ്രോവ്സ് സായ്പ് ൧൫൦൦൦ ഉറുപ്പിക ദാനം ചെയ്തിരുന്നു. എന്നാൽ ചില ഏഷണിക്കാർ ഗ്രോവ്സ് സായ്പിനോടു ആ ബോധകനെക്കൊണ്ടും അദ്ദേഹ ത്തിന്റെ പ്രവൃത്തിയെക്കൊണ്ടും ദോഷമായി ചിലതൊക്കയും പറഞ്ഞ തുകൊണ്ടു ഗുണ്ടൎത്ത്പണ്ഡിതർ ഒററുകാരനായി ചെന്നു സകലവും പരി ശോധിച്ചു വിവരം അറിയിക്കേണം എന്നു സായ്പ് കല്പിച്ചു. പണ്ഡി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/18&oldid=171685" എന്ന താളിൽനിന്ന് ശേഖരിച്ചത്