താൾ:The Life of Hermann Gundert 1896.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊല്ലം ഏപ്രിൽ മാസം ൫-ാം൹ പെട്ടന്നു ആശ്ചൎയ്യകരമായൊരു ശ്രുതി കേട്ടു–“എല്ലായ്പോഴും ചിരിച്ചും കളിവാക്കു പറഞ്ഞുംകൊണ്ടു നടന്ന മേഗ്ലിങ്ങ് എന്ന വിദ്യാൎത്ഥി മാനസാന്തരപ്പെട്ടു എന്നും യോഹന്നാൻ ൧൨, ൨5 വാക്യത്തെ ആധാരമാക്കി പ്രസംഗിച്ചപ്പോൾ അവ ന്റെ ചങ്ങാതികൾ ഒക്കെയും ഞെട്ടി അത്യന്തം വിസ്മയിച്ചു എന്നും അവൻ ബാസലിലേക്കു ചെന്നു ബോധകനായിത്തീരുവാൻ പോലും നിശ്ചയിച്ചു എന്നും ഗുണ്ടൎത്ത്സായ്പ് കേട്ടപ്പോൾ സ്ത്രൗസ്സ്പണ്ഡി തർ തോറ്റുപോയി, കതാവായ യേശുക്രിസ്തനോ ഇനിയും ജീവിക്കുന്നു എന്നതിനെ ഈ അടയാളത്താൽ താന്തന്നേ സാക്ഷീകരിച്ചിരിക്കുന്നു എന്നു ഉള്ളിൽ നിശ്ചയിച്ചു.

എങ്കിലും മേഗ്ലിങ്ങ് എന്ന ചങ്ങാതിയെ പോലേ നേരേ ബാസലി ലേക്കു ചെന്നു പഠിച്ചു വേദോപദേശകനായിത്തീരേണമെന്ന ആഗ്രഹം അന്നു തനിക്കുണ്ടായിരുന്നില്ല. ഈ പ്രവൃത്തിക്കു താൻ അയോഗ്യൻ എ ന്നത്രേ തന്നെക്കൊണ്ടു വിചാരിച്ചതു. ദൈവമോ വേറേ വഴിയായി ഈ കാൎയ്യം സാധിപ്പിച്ചു. മുമ്പേ ബഗ്ദാദിലും അനന്തരം ഹിന്തുദേശത്തി ലും ഏകനായി കൎത്താവിനു വേണ്ടി പ്രവൃത്തിച്ച ഗ്രോസ്സ് (Groves) എ ന്ന ഇംഗ്ലീഷുബോധകൻ ആ സമയത്തു വിലാത്തിയിലേക്കു മടങ്ങിച്ചെ ന്നു കൎത്തൃശൂശ്രൂഷക്കാരനും തന്റെ അളിയനുമായ ജോൎജ് മില്ലർ (George Müller) എന്ന കീൎത്തിപ്പെട്ട ആളോടുകൂടേ സ്വിത്സൎല്ലാണ്ടിൽനിന്നും ഗൎമ്മാ നദേശത്തിൽനിന്നും മിശ്ശൻവേല ചെയ്യാൻ കൂട്ടുവേലക്കാരെ കിട്ടുമോ എ ന്നു അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ ഗുണ്ടൎത്ത്പണ്ഡിതരെക്കൊണ്ടു കേൾപ്പാനിടയായി. സ്വന്തകുട്ടികളെയും ഹിന്തുക്കളെയും പഠിപ്പിക്കേ ണ്ടതിന്നു അദ്ദേഹം യോഗ്യനെന്നു വിചാരിച്ചു ട്യൂബിങ്ങൻ എന്ന പട്ടണ ത്തിലേക്കു ചെന്നു ഗുണ്ടൎത്ത് സായ്പിനെ തിരഞ്ഞു, അദ്ദേഹത്തെ കണ്ടു ഹിന്തുദേശത്തിലേ പ്രവൃത്തിക്കായി ക്ഷണിച്ചു. ഗുണ്ടൎത്ത്സായ്പോ അ തിനു മുമ്പേ തന്നേ തന്റെ ഉദ്യോഗത്തെ സംബന്ധിച്ച ദൈവേഷ്ടം ഇ ന്നതെന്നു അറിവാന്തക്കവണ്ണം വളരേ പ്രാൎത്ഥിച്ച ശേഷം “എന്നെ ആർ ആദ്യം പ്രവൃത്തിക്കായി വിളിക്കുമോ അവരുടെ വിളി ഞാൻ കൎത്താവി ന്റെ വിളിയായി വിചാരിച്ചു അനുസരിക്കും” എന്നു പ്രതിജ്ഞ ചെയ്തി രുന്നു. അതുകൊണ്ടു ഗ്രോവ്സ് സായ്പിന്റെ ക്ഷണനം ഉടന്തന്നേ സന്തോ ഷത്തോടേ സ്വീകരിച്ചു. അദ്ധ്യാപകനായിത്തീരുന്നതിൽ അത്യന്തം ആഹ്ലാദിച്ചു. എങ്കിലും ജാതികളോടു സുവിശേഷം അറിയിക്കേണ്ടതി ന്നു താൻ കൊള്ളുമോ എന്നു സംശയിച്ചു. ഹിന്തുദേശത്തിൽ എത്തിയ ശേഷം അക്കൎയ്യം തീൎച്ചപ്പെടുത്താം എന്നു വിചാരിച്ചു എത്രയും താഴ്ചയോ ടു കൂടേ ഒരു വെറും ഗുരുനാഥനായി പുറപ്പെട്ടു. പുറപ്പെടുംമുമ്പേ ഒന്നാ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/16&oldid=171683" എന്ന താളിൽനിന്ന് ശേഖരിച്ചത്