താൾ:The Life of Hermann Gundert 1896.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മതു സ്വിത്സൎല്ലാണ്ട് ദേശത്തിലേക്കു ചെന്നു പല ദൈവപുരുഷന്മാരെ കണ്ടു തന്റെ വിശ്വാസത്തിനു ശക്തികൂട്ടുവാൻ ശ്രമിച്ചു. എന്നാൽ മറെറാരു അനുഗ്രഹവും ശക്തീകരണവും ഉന്മേഷവും ആ സമയത്തു സാ ദ്ധ്യമായ്‌വന്നു. മാനസാന്തരപ്പെടുംമുമ്പേ ഒരിക്കൽ ആത്മഹത്യ ചെയ്‌വാൻ തുനിഞ്ഞ ഒരു ചങ്ങാതിയെ അന്നേരം കണ്ടു സുവിശേഷം അറിയിച്ച പ്പോൾ അദ്ദേഹം വിശ്വസിച്ചു മാനസാന്തരപ്പെട്ടു. അന്നു ഗുണ്ടൎത്പ ണ്ഡിതർ: “സ്വന്തനാട്ടിൽ എന്റെ വേല ഫലിക്കുന്നില്ലെങ്കിൽ ഹിന്തുദേശത്തിൽ എങ്ങിനേ ഫലിക്കും എന്നു കൂടക്കൂടേ ഞാൻ സംശയി ച്ചും വ്യസനിച്ചുംകൊണ്ടു പ്രാൎത്ഥിച്ചുപോന്നതുകൊണ്ടു ഈ മാനസാന്ത രം എന്റെ പ്രാൎത്ഥനെക്കു ഉത്തരമായി വലിയ ഒരു കൃപയും വിശ്വാസ ത്തിനു പണയവുമായ്ത്തീൎന്നു” എന്നു് സ്വീകരിച്ചു. ആ കൊല്ലത്തിൽ ഗുണ്ടൎത്ത്പണ്ഡിതർ ദൈവികശാസ്ത്രത്തിൽ (Theology) സാധാരണമായ ഒരു പരീക്ഷ കൊടുത്തു എത്രയോ ബഹുമാനത്തോടേ ജയിച്ച ശേഷം വേറേ ഒരു പരീക്ഷയും കൊടുത്തു “തത്വജ്ഞാനപണ്ഡിതർ” (Doctor of Philosophy) എന്ന സ്ഥാനമേല്ക്കയും ചെയ്തു. അച്ഛന്റെയും രാജാ വിന്റെയും സമ്മതം കിട്ടിയ ശേഷം സൎവ്വവിദ്യാശാലയിലേ ചങ്ങാതിക ളോടും കുഡുംബക്കാരോടും ദുഃഖത്തോടുകൂടേ വിടവാങ്ങി ഒക്ടോബർമാസം യാത്രയായി. ക്ഷണത്തിൽ ഹിന്തുദേശത്തിലേക്കു പുറപ്പെടുവാൻ താല്പ ൎയ്യപ്പെട്ടാലും ഒന്നാമതു ഇംഗ്ലണ്ട് ദേശത്തിൽ ആറുമാസത്തോളം താമസി ക്കേണ്ടി വന്നു. ഇംഗ്ലീഷാരോടുള്ള പരിചയം ഹിന്തുദേശത്തിലേ വേലെക്കു വലിയ ഉപകാരമായ്ഭവിച്ചു. ഒടുക്കം ൧൮൩൬-ാം വൎഷം തിരുവെള്ളിയാ ഴ്ചയിൽ ബ്രിസ്തൽ എന്ന പട്ടണത്തിൽനിന്നു കപ്പൽ കയറി യാത്രയായി. തലവനായിരുന്നതു മേല്പറഞ്ഞ നോറിസ്സ്ഗ്രോവ്സ് (Norris Groves) തന്നേ. അദ്ദേഹം വിദഗ്ദ്ധനും ധനികനും എന്നു മാത്രമല്ല താൻ മാനസാന്തര പ്പെട്ട ശേഷം ലോകത്തിലെങ്ങും സുവിശേഷം അറിയിപ്പാൻ അത്യന്തം താല്പൎയ്യപ്പെടുന്ന ഒരു സത്യവിശ്വാസിയും ആയിരുന്നു. അദ്ദേഹം ഫല൩൩ഇൽ ഹിന്തുദേശത്തിൽ വന്നപ്പോൾ അപ്പോസ്തലന്മാരെ മാതൃകയാക്കി മിശ്ശൻവേല പുതിയവിധത്തിൽ ചെയ്താൻ മുതിന്നിരുന്നു. സ്നേഹപരവശനായി പ്രവൃത്തിപ്പാനാഗ്രഹിച്ചാലും അദ്ദേഹത്തിനു സ്ഥിരതയും മട്ടും വളരേ ഉണ്ടായിരുന്നില്ല. സായ്പിന്റെ മദാമ്മ ഒരു സേനാപതിയുടെ മകൾ ആയിരുന്നെങ്കിലും അനേകകഷ്ടങ്ങളാൽ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വളൎന്നുകൊണ്ടു കൎത്താവിനെ വിശ്വസ്തത യോടേ സേവിപ്പാൻ താല്പൎയ്യപ്പെടുന്നവളായിരുന്നു. അതുകൂടാതെകണ്ടു സായ്പിന്റെ മച്ചുനന്നും മദാമ്മയും സ്വന്ത അനുജത്തിയും അവരോടൊ ന്നിച്ചു കപ്പൽയാത്ര ചെയ്തു. പിന്നേ ൧൯ വയസ്സുള്ള ഒരു ഇംഗ്ലീഷ്

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/17&oldid=171684" എന്ന താളിൽനിന്ന് ശേഖരിച്ചത്