താൾ:The Life of Hermann Gundert 1896.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പോകുന്നില്ല. ദൈവമേ! നീ എനിക്കു പകരമായി എന്റെ കുട്ടികളോടു സാദ്ധ്യകരമാകുംവണ്ണം സംസാരിക്കേണമേ” എന്നു തന്റെ ദിനചൎയ്യ പുസ്തകത്തിൽ എഴുതി.

൧൮൩൧-ാം വൎഷം ഒക്ടോബർ മാസത്തിൽ ഗുണ്ടൎത്ത്പണ്ഡിതർ വീണ്ടും ഒരു പരീക്ഷ ജയിച്ച ശേഷം ത്യൂബിങ്ങൻ എന്ന നഗരത്തിലേ സൎവ്വകലാശാലയിൽ ചേൎന്നു. ഗൎമ്മാനരാജ്യത്തിലേ മുറപ്രകാരം ഒന്നാം കൊല്ലത്തിൽ തന്നേ അവിടേനിന്നു തത്വജ്ഞാനം അഭ്യസിക്കേണ്ടിവന്നു. ഇതിനിടയിൽ മേല്പറഞ്ഞ സ്ത്രൗസ്സ്പണ്ഡിതർ ബൎല്ലീൻപട്ടണത്തിൽ ചെന്നു ഗൎമ്മാനജാതിയുടെ ശ്രേഷ്ടതത്വജ്ഞാനിയായ ഹേഗൽ (Hegel) എന്ന വേദാന്തിയുടെ സിദ്ധാന്തത്തെ അവലംബിച്ചു ത്യൂബിങ്ങൻ സൎവ്വകലാശാലയുടെ ഗുരുനാഥനായി മടങ്ങിവന്നു. ഈ നവജ്ഞാനം വിശ്വാസരഹിതരായി ചമഞ്ഞ വിദ്യാൎത്ഥികളോടു എത്രയും യുക്തിയോടും വാക്ചാതുൎയ്യത്തോടും കൂടേ കേൾപ്പിക്കയും പ്രതിയോഗികളെ പരിഹസിച്ചു നിന്ദിക്കുകയും ചെയ്തപ്പോൾ പഴയസുവിശേഷത്തെയും വിശ്വാസത്തെയും തള്ളിക്കളഞ്ഞ യുവാക്കൾ വേദാന്തമെന്ന നൂതനസുവിശേഷത്തെ നിൎവ്വിചാരവിശ്വാസത്തോടും കൌതുകഭക്തിയോടും കൂടേ സ്വീകരിച്ചു. മുക്തിയും സാധിച്ചു എന്നു അവൎക്കു തോന്നി. പാപമരണങ്ങളിൽനിന്നു ഉദ്ധരിപ്പാൻ ശക്തനാകുന്ന യേശു അല്ല, ഹേഗെൽ എന്ന വേദാന്തിയും പ്രപഞ്ചസക്തനായ (Goethe) ഗേഥെ എന്ന കവിതക്കാരനും അത്രേ മകന്നു ആദിത്യന്മാരായി ഉദിച്ചു ശോഭിക്കുന്നപ്രകാരം തോന്നുന്നതു എന്നു അമ്മയച്ഛന്മാർ കണ്ടാറേ ഗാഢഖേദം പൂണ്ടു ദൈവത്തോടു മകന്റെ രക്ഷക്കായി നിരന്തരം അപേക്ഷിച്ചുപോന്നു. മകന്നയച്ച ഒരു കത്തിൽ അച്ഛൻ “നീ അക്ഷരസേവയിൽ മടുത്തു വാസ്തവമായ സത്യത്തിനായി കാംക്ഷിക്കുന്നതു ഞാൻ കണ്ടാറേ സന്തോഷിച്ചു. നീ മുമ്പേത്ത ശാലയിൽ പഠിക്കുമ്പോൾ സ്ത്രൗസ്സ്പണ്ഡിതരുടെ ഉപദേശം നിണക്കു അമൃതായി തോന്നി എന്നു ഞാൻ കണ്ടപ്പോഴോ നീ സൎവ്വവിദ്യാശാലയിൽ ചേൎന്നാൽ അവിടേനിന്നു സല്ഗുരുവിന്റെ ഉപദേശം കേട്ടും അനു സരിച്ചും കൊണ്ടു സുവിശേഷം തത്വജ്ഞാനത്തോടല്ല, തത്വജ്ഞാനം സുവിശേഷത്തോടു ചേൎത്തു ഇണെക്കും എന്നു ആശിച്ചിരുന്നു. എന്നാൽ സ്ത്രൗസ്സ്പണ്ഡിതർ സൎവ്വവിദ്യാശാലയിലും വന്നു, മുമുക്ഷുക്കളായ ആത്മാക്കളെ വശത്താക്കി അവരെ ഹേഗെലിന്റെ രഥത്തോടു കെട്ടിയതു കൊണ്ടു (സത്യമാകുന്ന സുവിശേഷത്തെക്കാൾ ഈവക തത്വജ്ഞാനം പ്രാണമയായ മനുഷ്യനു അധികം രസവും എളുപ്പവുമായി തോന്നുന്നുവല്ലോ) നീയും മത്തന്മാരെപ്പോലേ ഈ രഥത്തെ വലിക്കുന്നവരുടെ കൂട്ടത്തിൽ ഒരുത്തനായിപ്പോയി എന്നു ഞാനിപ്പോൾ വ്യസനത്തോടേ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/10&oldid=146987" എന്ന താളിൽനിന്ന് ശേഖരിച്ചത്