താൾ:The Life of Hermann Gundert 1896.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാണുന്നു. ഹേഗെൽ നിന്റെ ബ്രഹ്മാവെന്നും ഗേഥെ നിന്റെ വിഷവെന്നും വിചാരിച്ചിട്ടു അഹം, ലോകം, ഉഗ്രവൈരിയാകുന്ന പിശാചു എന്നിവർ ആക്രമിച്ചാലും കയർ പിടിച്ചു ഈ തേർ വലിക്കുന്നതിനാൽ രക്ഷ ഉണ്ടാകും എന്നു നീ ആശിക്കുന്നുവല്ലോ! എന്നാൽ നീ ഒരിക്കൽ മാനുഷജീവന്റെ സാക്ഷാലുള്ള വ്യവസ്ഥ കാണുകയും നിന്റെ ഉണ്മയായ സ്ഥിതി ബോധിക്കയും നിന്മേൽ വന്മഴ ചൊരിയ്തു പുഴകൾ ഒഴുകി കാററുകൾ വീശുകയും ചെയ്യുമ്പോൾ നീ മണലിന്മേൽ കെട്ടപ്പെട്ട ഭവനത്തിൽ വസിക്കുന്നു എന്നു നിണക്കു ഗ്രാഹ്യമായിത്തീരും. ഇതിനെ വാത്സല്യമകനോടു ഒരു അച്ഛൻ പറയാതിരിക്കുമോ? ഒരിക്കലുമില്ല. ഇതാ നീ വഴിയിൽനിന്നു തെറ്റിപ്പോയിരിക്കുന്നു. അച്ഛന്റെ സ്നേഹത്തിനു മാത്രമല്ല വിശുദ്ധാത്മാവിന്റെ ശബ്ദം കേൾപ്പാനായിട്ടും നിന്റെ ചെവി-തുറന്നു വരേണ്ടതിനു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു. ഇതിനാൽ ഞാൻ ഹേഗെൽ, ഗേഥെ എന്നീ മഹാന്മാരെ വിധിപ്പാൻ തുനിയുന്നില്ല. ഇവരും തങ്ങളുടെ കൎത്താവിന്നു നില്ക്കയും വീഴുകയും ചെയ്യും. നിന്റെ കപ്പൽ വെള്ളത്തിൽ താണു ആടാതെ ഓടുവാൻ തക്കവണ്ണം നീ അതിനെ വിദഗ്ദ്ധത എന്ന നകാരംകൊണ്ടു നിറെച്ചാൽ വിരോധമില്ല. എന്നാൽ നകാരം വേറേ, ചരക്കു വേറേ എന്നോൎക്ക. തുറമുഖത്തിൽ പൊൻ മറുവിലയായി കൊടുക്കുന്നതു കേവിനു അത്രേ എന്നറിക. ചരക്കോ വിശ്വാസം, സ്നേഹം, പ്രത്യാശ എന്നീ മൂന്നത്രേ” എന്നു എഴുതി. ക്രിസ്താബ്ദം ൧൮൩൩ ജനവരി മാസത്തിൽ അമ്മ തൻപോരാട്ടം തീൎത്തു കൎത്താവിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചപ്പോൾ അമ്മയുടെ ഹൃദയസ്ഥനാകുന്ന മകൻ ഒരു “ശുദ്ധ അജ്ഞാനിയായിത്തീൎന്നിരുന്നു”. ഒരു വേദാന്തിക്കനുസാരമായി പ്രിയാപ്രിയങ്ങളെക്കൊണ്ടു ഇളകിപ്പോകാതെ തനിക്കു ഇഷ്ടം തോന്നുന്നതിനെ മാത്രം സ്വകാര്യമായി പഠിക്കയും സ്വന്തവാസനെക്കു വിരോധമായി ലോകത്തിന്റെ ആഡംബരമായകളെ ആചരിച്ചു നടക്കയും ചെയ്തു. എന്നാൽ അന്നു പോലും ഒരിക്കലെങ്കിലും സ്ഥൂലമായ പാപങ്ങളിലകപ്പെടുകയോ ദുൎന്നടപ്പു ആചരിക്കയോ ചെയ്യാതെ തന്റെ അച്ഛനു പണകാഴ്ചത്തിൽ തന്നെക്കൊണ്ടു യാതൊരു ഭാരവും ഉണ്ടാകരുതു എന്നുവെച്ച് താൻ പ്രവൃത്തിക്കയും അതിസൂക്ഷ്മത്തോടു കൂടേ ചെലവു കഴികയും ചെയ്തു. ഗുണ്ടൎത്ത് പണ്ഡിതർ താൻ തന്നേ പിന്നേത്തതിൽ പറഞ്ഞപ്രകാരം, അദ്ദേഹം ക്രമേണ വേദാന്തത്തിൽ ഉന്മത്തനായി പോയതുകൊണ്ടു കളവിന്റെ ഗൎവ്വത്താൽ സാക്ഷാൽഭ്രാന്തനായിത്തീരും എന്നു അന്നു അദ്ദേഹത്തെക്കൊണ്ടു വിചാരിപ്പാനിടയുണ്ടായിരുന്നു. അവരുടെ ചങ്ങാതികളിൽ ചിലർ നിവ്വാണഗതിയിൽ അതിവേഗേന എത്തുമാറു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/11&oldid=146988" എന്ന താളിൽനിന്ന് ശേഖരിച്ചത്