Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-11- 0 കാണുന്നത് ആംഗ്ലേയ ഭാഷയും ഫ്, ലത്തീൻ, ഗ്രീക്ക് തുടങ്ങിയ വൈദേശിക ഭാഷകളെ ആശ്രയിച്ചു സാങ്കേതികപദനിർമ്മാണം സാധിക്കാമെങ്കിൽ, മലയാള ത്തോടെ സുദൃഢമായി ബന്ധമുള്ള തും പല പ്രധാനഭാരത യഭാഷകളുടെയും മാതൃസ്ഥാനം വഹിക്കുന്നതുമായ സംസ് കൃതത്തെ എന്തുകൊണ്ടു നമുക്കും സമാശ്രയിച്ചുകൂടാ. മുക ളിൽ പറഞ്ഞ സാമാന്യനിയമങ്ങൾക്കു പുറമേ ഹിന്ദി, ബംഗാളി, ഉർദു, തെലും, തമിഴ് തുടങ്ങിയ പുരോഗ മനോൻമുഖങ്ങളായ ഭാഷകൾ സാങ്കേതികപദനിർമ്മാണ ത്തിൽ അഭാവത്തി ച്ചുപോരുന്ന സാമാന്യനിയമങ്ങളേയും സന്ദർഭാനുസാരം അനുകരിക്കുന്നുണ്ട്. മലയാളത്തിൽ ശാസ്ത്രീയഗ്രന്ഥങ്ങൾ സുലഭമായി ഉണ്ടാകുന്നതിനും ഈ പദകോശങ്ങൾ മാർഗ്ഗം തെളിക്കു മെന്നു വിശ്വസിക്കുന്നു. ഉത്തമമായ ഒരു മലയാള നിഘണ്ടു അചിരേണ നിർമ്മിക്കുന്നതിനും ഈ കോശങ്ങൾ സഹാ യകമായിത്തീരുമെന്നു പ്രതീക്ഷിക്കുന്നു. ശാസ്ത്രീയവും സാങ്കേതികവും ആയ ആധുനികഗ്രന്ഥങ്ങൾ ഭാഷയിൽ സുലഭങ്ങളായിത്തീരുമ്പോൾ മാതൃഭാഷാമാമായുള്ള സാമാ നവിദ്യാഭ്യാസത്തിനുള്ള പ്രധാനപ്രതിബന്ധം പരി ഹൃതമാകുന്നതും തൽഫലമായി അതു അചിരേണ സാധ്യമായിത്തീരുന്നതും ആകുന്നു. ഈ പദകോശത്തെ തുടർന്നു സർവകലാശാല യുടെ പദകോശപരമ്പരയിൽ അടുത്തതായി ശരീരശാസ്ത്രം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/15&oldid=222043" എന്ന താളിൽനിന്ന് ശേഖരിച്ചത്