താൾ:Syrian Canon 1870.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮


൨൭. ചോ.ഇവരുടെ മൎ‌യ്യാദയ്ക്കു ഉയിൽ പത്രം പ്രമാണ മാകുമോ? അതു ഇന്ന സമയത്തെ എഴുതാവൂ എന്നു വിവസ്ഥയുണ്ടോ ?

ഉ .സുറിയാനിക്കാരുടെ മൎ‌യ്യാദയ്ക്കു ഉയിൽപത്രം പ്രമാണവും ഒരാൾ വാൎധക്യം കൊണ്ടോ രോഗം കൊണ്ടോ സൽബുദ്ധി ക്ഷയിക്കുന്നതിനു മുൻപേ ആയ്തു എഴുതേണ്ടതുമാകുന്നു.

൨൮. ചോ.നേരെ മുതൽ അവകാശികൾ ഉള്ളപ്പോൾ അവൎക്കു ഒരു വിവസ്ഥ ചെയ്യാതെ അന്ന്യഥാൽ ഉള്ളവനു വസ്തു അവകാശപ്പെടുത്തി ഉയിൽപത്രം എഴുതിക്കൊടുക്കാമോ ?ഉയില്പത്രത്തിൽ എന്തെല്ലാം വചനങ്ങൾ അടങ്ങുകയും ഏതുക്രമം അനുസരിച്ചുണ്ടാകുകയും ചെയ്‌താൽ ആയതു പ്രമാണമായി വരും ?

ഉ ;ഉയിൽ പത്രം എഴുതുന്ന ആൾ കാണ സമ്പത്തായിട്ടു ലഭിക്കപ്പെട്ടിരിക്കുന്ന മുതൽ അവകാശികൾക്കല്ലാതെ അന്യഥാൽ ഉള്ളവൎക്കു കൊടുക്കപ്പെട്ടുകൂടാ.സ്വന്ത ദേഹണ്ഡത്താലും തേട്ടത്താലും ഉള്ള മുതലുകൾ അവനു ബോധിച്ചവൎക്ക് ഉയിൽ പത്രത്തിൽ എഴുതാം .ഉയിൽപത്രം എഴുതുന്നതു തനതു ഇടവകകളിലുള്ള പട്ടക്കാരും കൊള്ളാവുന്നവരും കൂടി ഇരിക്കേ എഴുതേണ്ടതും അവർ അതിൽ സാക്ഷിക്കാറരായി ഇരിക്കേണ്ടതും അവർ മുഖാന്തിരം ജാതി കൎത്തവ്യന്റെ അടുക്കൽ അയച്ചു വയ്പിച്ചു വരുത്തേണ്ടിയുമാകുന്നു.

൨ൻ. ചോ.പുത്രസന്തതിയും പിതൃസന്തതിയും ഭ്രാതൃസന്തതിയും പിതൃപിതാ മഹാതിഭ്രാതൃ സന്തതിയും മാതൃ സഹോദര സന്തതിയും സഹോദരി സന്തതിയും ഇല്ലാതെ ഒരുത്തൻ മരിച്ചു പോയാൽ അവന്റെ മുതൽ ആൎക്കു ചെല്ലും ?

ഉ . ഇരുപത്തുനാലാം സംഗതിയിൽ വിവരിച്ചിരിക്കുന്ന മൎ‌യ്യാദ പ്രകാരം നടന്നു വരുന്നതിനാൽ ഒരു പുരുഷന്റെ മുതലിന് അവകാശികളില്ലാതെ വരുന്നതു ദുൎലഭമാകുന്നു. 0രം നിയമപ്രകാരം ദത്തുവയ്ക്കുന്നതിനു ഇടകൂടാതെയും അവകാശികൾ ഇല്ലാതയും വരുന്ന വിഷയത്തിൽ പുരുഷന്റെ മുതൽ തന്റെ ഇടവകപ്പള്ളിയ്ക്കു ചേരേണ്ടതായി കാണപ്പെടുന്നു.

൩0 ചോ. ഒരു സ്ത്രീയെ കല്യാണം കഴിക്കുന്നതിനു മുമ്പിൽ എങ്കിലും കല്യാണം കഴിഞ്ഞു ഭൎത്താവിനോടുകൂടെ പാൎക്കുന്ന സമയം എങ്കിലും കെട്ടിയവൻ മരിച്ചു അവളെ രണ്ടാമതു ആരും കെട്ടാതെ പാൎക്കുമ്പോൾ എങ്കിലും ആ സ്ത്രീയുടെ സ്വജ്ജിതമായുള്ള മുതലിനെക്കുറിച്ചുള്ള അവകാശം ആ സ്ത്രീക്കു സ്ത്രീധനം കിട്ടിയ മുതലിനെ സംബന്ധിച്ചുള്ള അ



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/35&oldid=171665" എന്ന താളിൽനിന്ന് ശേഖരിച്ചത്