താൾ:Syrian Canon 1870.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                      ൨൭

രി ആയിരിക്കയും തന്റെ ആൺമക്കളോ, പെൺമക്കളോ ആയ നേർ അവകാശികൾ ഇല്ലാതെ ഇരിക്കയും, ചെയ്തിരിക്കു മ്പോൾ തന്റെ വസ്തു അന്ന്യനു എഴുതി വില്ക്കയൊ മറ്റൊ ചെയ്യുന്നതിനു മറ്റു യാതൊരുത്തരുടെ സമ്മതവും വേണ്ടപ്പെട്ടിരിക്കുന്നില്ല.

൨൩. ചോ. പുത്രസന്തതി ഇല്ലാതെ പെണ്മക്കളും പകുത്ത പിരിഞ്ഞ ജേഷ്ടാനുജന്മാരും ഉണ്ടായിരുന്നാൽ ഇവരിൽ ആരുടെ എങ്കിലും സമ്മതം വേണമോ?

ഉ. വസ്തു ഉടമക്കാരനു പുത്ര സന്തതി ഇല്ലാതെ പുത്രിമാരൊ പകുത്ത പിരിഞ്ഞ ജേഷ്ടാനുജന്മാരൊ ഉണ്ടായിരുന്നാൽ തന്റെ വസ്തു അന്ന്യനു വില്ക്കുന്നതിനു പുത്രിമാരുടെ സമ്മതം മാത്രം കൂടെ വേണ്ടിയിരിക്കുന്നു.

൨൪. ചോ. 0ര0 ജാതിയിൽ ദെത്തെടുക്കുന്ന മൎ‌യ്യാദ ഉണ്ടോ ഉണ്ടായിരുന്നാൽ ഏതു പ്രകാരം?

ഉ. സുറിയാനിക്കാരുടെ ഇടയിൽ ദെത്ത മൎ‌യ്യാദയുണ്ട ആയ്തു ഒരു പുരുഷനും തന്റെ ഭാൎ‌യ്യയും ജീവിച്ചിരുന്ന അവൎക്ക പുത്രസന്തതിയില്ലാതെ ഒരു പുത്രിയൊ പുത്രിമാരൊ മാത്രം ശേഷിച്ചാൽ അവരു മനസ്സാകുന്ന ഏതു ഭവനത്തിൽനിന്നും തങ്ങളുടെ പുത്രിമാൎക്കു നിശ്ചയിക്കപ്പെടുന്ന ആൺ പൈതങ്ങളെയൊ പുത്രി പോലും ഇല്ലാതെ വന്നാൽ പിതാസംബന്ധ വഴികളിലുള്ള ഏതൊരു ആൺ പൈതലിനയൊ ദെത്തായി എടുക്കുന്നതു ന്യായമാകുന്നു.

൨൫. ചോ. ദെത്തെടുത്തതിൽ പിന്നെ സ്വതെ മക്കൾ ഉണ്ടായാൽ ആ രണ്ടു വക മക്കൾക്കും തമ്മിൽ അവകാശ ക്രമം എങ്ങിനെ?

ഉ. ദെത്തെ എടുത്തതിൽ പിന്നെ സ്വതെ മക്കളുണ്ടായാൽ ആ രണ്ടു വക മക്കൾക്കും അവകാശം ഒന്നു പോലെ ചെല്ലേണ്ടതാകുന്നു.

൨൬. ചോ. ആദ്യം ഒരുത്തിയെ കെട്ടി അവളിൽ സന്തതി ഉണ്ടാകാതെയിരുന്നാൽ അവളുടെ സമ്മതത്തോടു കൂടിയൊ കൂടാതയൊ രണ്ടാമത ഒരു പെണ്ണിനെ കെട്ടാമോ?

ഉ. ഒരു പുരുഷന്റെ ഒന്നാമത്തെ ഭാൎ‌യ്യ ജീവനോടിരിക്കുമ്പോൾ യാതൊരു കാരണ വശാലും അവളുടെ സമ്മതത്തോടു കൂടയൊ കൂടാതെയൊ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നതിനു അവനും അപ്രകാരം തന്നെ മറ്റൊരു പുരുഷനാൽ വിവാഹം ചെയ്യപ്പെടുന്നതിനു അവൾക്കും ന്യായമുള്ളതല്ലാ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/34&oldid=171664" എന്ന താളിൽനിന്ന് ശേഖരിച്ചത്