നേരിട്ടൊരേപൊഴുതമർത്ത്യരെവേറെവേറെ
കേറിക്ഷണിപ്പതിനുപോംനൃചദൂതർപോലേ. ൫൧
നാലാശതോറുമമരുംനരപാലകന്മാർ
ബാലാവിവാഹകഥകേട്ടധികംതെളിഞ്ഞു
ചോലാർന്നതച്ശ്രുതിൾജന്മശതേഷുചെയ്ത
വേലാവിലംഘിസുകൃതംഫലമാണ്ടിതപ്പോൾ. ൫൨
സന്ദേശഹാരികൾതദാനഗരങ്ങൾതോറും
ചെന്നേറെവേഗമവനീശ്വരരെക്ഷണിച്ചു
മുന്േകടന്നുവരണോത്സവവാർത്തചൊല്ലും
കുന്ദേഷുവിന്നുടനകമ്പടിപോയപോലെ. ൫൩
ആമോദ,മഞ്ഞൽപനിനീരിവയെച്ചൊരിഞ്ഞു
ഭൂമൌപുരന്ധ്രികൾവളർത്തിപരംതദാനീം
പ്രാമാണികത്വമെഴുമപ്പുരിയെക്ഷണത്തിൽ
പൂമാതുതൻപുതിയനാടകശാലയാക്കീ. ൫൪
മന്ദേതരംധരണിപാലകർമത്തരായി-
ച്ചെന്നെത്തുവാൻനടതുടർന്നുമഹാമഖത്തിൽ
മുന്നേകടന്നവിടെയോടിയമാനസത്തെ-
ത്തന്നോടുപിന്നെയുമണപ്പതിനെന്നപോലെ. ൫൫
തള്ളിപ്പറുപ്പെടുമൊരാനൃപപങ്‌ക്തിതന്റെ
വെള്ളിപ്പതാകകളെയും ഹൃദയങ്ങളേയും
പള്ളിശ്ശരാസമസമേഷുകുലച്ചനേരം
തുള്ളിച്ചിതാശുഗമൊരേസമയത്തുതന്നേ. ൫൬
അത്തന്ന്വിയെപ്പരരെവെന്നുപരിഗ്രഹിപ്പാ-
നെത്തുന്നഭൂപർചതുരംഗബലംനടത്തി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |