Jump to content

താൾ:Subadrarjjanam 1901.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമങ്കം

അൎജ്ജുനൻ. [അത്യാനന്ദത്തോടെ സ്വീകരിക്കുന്നു]


ബലഭദ്രര. [സുഭദ്രയോട]

കേൾക്കനീ തരുണികൾവല്ലഭൻ

പാൎക്കിലിന്നുഭൂവിദൈവതംദൃഢം

നീക്കമില്ലപതിയേഭജിയ്ക്കിലോ

കയ്ക്കലങ്ങുസകലാൎത്ഥസിദ്ധിയും

കൃഷ്ണൻ.

അതിനാൽ ഭൎത്തൃശുശ്രുഷ ചെയ്തുകൊണ്ട വളരെ കാലം സുഖമായിരിയ്ക്കുക.

ദേവകി

[സുഭദ്രയെ ആലിംഗനം ചെയ്തിട്ട]

എല്ലാനേരവുമാദരേണപതിയെ

ശുശ്രൂഷചെയ്യേറ്റവും

കല്യാണീജനവന്ദ്യയായയിസുതേ !

വാണീടുകേറദ്ദിനം

തെല്ലുംമോദമവന്നുനിന്നിലുളവായ്‌

വന്നീലയേന്നാകിലും

കല്യേചൊല്ലരുതപ്രിയംമനമതിൽ

ചിന്തിയ്ക്കയുംചെയ്തൊലാ.

രുഗ്മിണി. [സുഭദ്രയെ ആശ്ലേഷിച്ച സ്വകാൎയ്യമായിട്ട]

ഞങ്ങളിലുണ്ടായിരുന്ന പരിഭവമൊക്കെ ഇപ്പോൾ തീൎന്നില്ലെ?

സുഭദ്ര [ലജ്ജയോടെ തലതാഴ്ത്തി നില്ക്കുന്നു]

രുഗ്മിണി. [പ്രകാശം]

ഭദ്രെ! നീ സ്വാധീനപതികയായി ഭവിയ്ക്കട്ടെ. [പഞ്ചാലിയോട]

സഖി ! ഈ സമയത്തിൽ സാധാരണ സ്ത്രീകളോട പറയുംപോലെ ഭവതിയോട പറയുവാൻ ഒരാവശ്യവും കാണുന്നില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/96&oldid=171535" എന്ന താളിൽനിന്ന് ശേഖരിച്ചത്