നന്നായീടുന്നഭദ്രത്തെയുമമലയശോ
രാശികൊണ്ടിന്നുരാജ്യ
ത്തിന്നെല്ലാമൎജ്ജുനത്വത്തെയുമഴകിലണ
ച്ചീടുമീനാടകത്തെ
ധന്യേഭംഗ്യാധരിച്ചിപ്പൊഴുതിൽ വിലസിടും
നാടകങ്ങൾക്കുശേഷം
മാന്യേപാൎത്താൽസുഭദ്രാൎജ്ജുനതയതണയു
ന്നുണ്ടുനൽകൊണ്ടൽവേണി
കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ.
നവീനകവിതകൾ പലതും ഞാൻ ഇയ്യിടെ വായിച്ചിട്ടുണ്ട്. എന്നാൽ സുഭദ്രാൎജ്ജുനംപോലെ രസം അതുകളിൽ ഒന്നും എനിക്ക് ഉണ്ടായിട്ടില്ലെന്ന സത്യമായി ഞാൻ പറയുന്നു-ശ്ലോകങ്ങളുടെ സാരള്യവും മാധുൎയ്യവും ഇടക്കിടെയുള്ള വാക്യങ്ങളിൽ കാണുന്ന ചാതുൎയ്യവും ഭംഗിയും ഇത്ര എന്ന അളവില്ല എന്ന പറവാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. അൎത്ഥത്തിന്ന ക്ലിഷ്ടത ഒട്ടും കൂടാതെ പ്രാസഭംഗിവരുത്തുന്നത സംസ്കൃതകവനങ്ങളിൽ തന്നെ വളരെ പ്രയാസമുള്ളതാണ്. എനാൽ രം വിധം അൎത്ഥപുഷ്ടിയും പ്രാസഭംഗിയും മലയാളഭാഷയിൽ ഉണ്ടാക്കുന്ന ശ്ലോകങ്ങൾക്ക് വരുത്തുന്നത് അത്യന്തം പ്രയാസമാകുന്നു എന്നുള്ളതിലേക്ക് സംശയമില്ല. വിദുഷിയായി ബുദ്ധിശാലിനിയായിരിക്കുന്ന രം സ്ത്രീയുടെ കവനത്തിൽ പലേടങ്ങളിലും അൎത്ഥപ്രാസവും അതിഭംഗിയായി ചേൎന്നു കാണുന്നതിൽ ഞാൻ അത്യന്തം ആഹ്ലാദിക്കുന്നു
ഒ. ചന്തുമേനോൻ
തോട്ടക്കാട്ട ഇക്കാവമ്മ ഉണ്ടാക്കിയതും ഇയ്യിടെ കേരളക്ല്പദ്രുമം അച്ചുക്കൂടത്തിൽ അച്ചടിച്ചതുമായ സുഭദ്രാൎജ്ജുനം എന്ന ഭാഷാനാടകം ഒരു സ്ത്രീയുണ്ടാക്കിയതാകകൊണ്ട് എന്നുള്ള വിശേഷം കൂടാതെതന്നെ വളരെ നന്നായി എന്ന പറയത്തക്കതായിരിക്കുന്നു. എന്നുതന്നെയല്ല, കുറച്ചകാലമായിട്ട മലയാളഭാഷയിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Snehae എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |