Jump to content

താൾ:Subadrarjjanam 1901.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം
ഭാഷാനാടകം
അഞ്ചാമംകം
പൂൎവ്വാംഗം
അനന്തരം വേത്രവതി പ്രവേശിയ്ക്കുന്നു. വേത്രവതി. [നാലുപുറവും നോക്കീട്ട്]

ഒ! പ്രഭാതസമയമായി എന്നു തോന്നുന്നു. എന്തെന്നാൽ,

ഉഷ്പായുധന്നുസമരത്തിനുരാത്രിയിങ്ക
ലല്പേതരം കുതുകമോടുതുണച്ചമൂലം
കെല്പ്പുള്ളതൊക്കെയകലത്തുവെടിഞ്ഞിദാനീം
സ്വല്പ്പപ്രഭംതുഹിനരശ്മിഗമിച്ചിടുന്നു.

എന്നുമാത്രമല്ല.

വികസിച്ചൊരുസാരസങ്ങളില്ചെ
ന്നുരസിത്തന്മധുവില്കുളിച്ചുനന്നായ്
സരസംസുഖമോടുമാരുതന്താ
നിഹസാനന്ദമണഞ്ഞിടുന്നുമന്ദം.

[ചുറ്റിനടന്ന് മുൻഭാഗത്തു നോക്കീട്ട്]

ആരാണൊരുവനോടിവരുന്നത്?

[അനന്തരം ശരത്തോടുകൂടി ഒരു ഭടൻ പ്രവേശിക്കുന്നു]

വേത്രവതി.
ആര്‌? രണഭടൻ വിക്രമനോ? സഖെ ഭവാനെന്താണിത്ര ബദ്ധപ്പെട്ടോടിവരുന്നത്? ദ്വാരകയിൽ വല്ല വിശേഷവുമുണ്ടോ?





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/75&oldid=171512" എന്ന താളിൽനിന്ന് ശേഖരിച്ചത്