താൾ:Subadrarjjanam 1901.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാൎജ്ജുനം

ചൊൽക്കൊണ്ടവൎക്കാശ്രിതമാംജനത്തി ലൊക്കുന്നതോകൈതവമിപ്രകാരം ൨൫) അൎജ്ജുനൻ (സ്നേഹത്തോടെ ആത്മഗതം) ഞാൻ നിമിത്തം ഇവളുടെ മനസ്സു വളരെ ആയാസപ്പെടുന്നു. അതിനാൽ ഇനി സ്പഷ്ടമായി പറയുക തന്നെ. (പ്രകാശം) സരസിജമുഖിമുടിമലേ! സാരസനയനേധരിയ്ക്കനീചാലേ സുരവരസുതനിതുബാലേ സുന്ദരിസദയം വരിയ്ക്കമേം കലേ (൨൬ [പ്രണയലജ്ജനന്ദാശ്ചൎ‌യ്യങ്ങളോടു കൂടെ സ്ഥിതി ചെയ്യുന്നു.] അൎജ്ജുനൻ. തവാധരസുധാരസംനുകരുവാൻ കൊതിച്ചീവിധം ദിവാനിശമനല്പമായ്പരിതപിച്ചുവാഴുന്നു ഞാൻ സരോരുഹവി​ലോചനേ! സപദിദാസനാമെന്നെനീ വരാംഗിമുടിരത്നമേ! കരുണയാകടാക്ഷിക്കെടോ (൨൭) [മദനപാരവശ്യത്തോടെ സസംഭ്രമം സുഭദ്രയെ ആലിംഗനം ചെയ്യാൻ ഭാവിയ്ക്കുന്നു.] സുഭദ്ര. [പ്രേമലജ്ജ സാദ്ധ്വസങ്ങളോടു കൂടെ] അയിജീവിതനാഥസാഹസം കേൾ മയിചെയ്തിടരുതേതുമിന്നിവണ്ണം പ്രിയസോദരനിന്നുവന്നുവെങ്കിൽ ദയയോടാശുഭവാനുനല്കുമെന്നെ. (൨൮) അതിനാൽ ഇപ്പോൾ പോകാനനുവദിയ്ക്കണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/71&oldid=171508" എന്ന താളിൽനിന്ന് ശേഖരിച്ചത്