Jump to content

താൾ:Subadrarjjanam 1901.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം.
ശേഷമാവാം. അതിന്നിങ്ങനെ ചോദിച്ചാൽ ഒരു സമയം രണ്ടുകാൎ‌യ്യവും അറിഞ്ഞു എന്നും വരാം.

[പ്രകാശം]

മഹാത്മാവായ ഇവിടുത്തെ പാദശുശ്രൂഷകൊണ്ട് കന്മഷം തീൎന്ന ഞാൻ പുണ്യവതിയായി ഭവിച്ചു എങ്കിലും എന്റെ ഭാവിയായിരിയ്ക്കുന്ന ശുഭാശുഭങ്ങളെ ത്രികാലജ്ഞനായ ഇവിടുന്ന് അരുൾച്ചെയ്ത് കേൾക്കുവാൻ ഏറ്റവും ആഗ്രഹിയ്ക്കുന്നു.
അൎജ്ജുനൻ [അല്പം ആലോചിച്ചിട്ട്]
നിന്യ്ക്കിലയിശോഭനേ! തവഗുണങ്ങളാൽ മേല്ക്കുമേൽ
ഭവിയ്ക്കുമിഹമംഗളം ചെറുതുമില്ലതിൽ സംശയം
ധരിയ്ക്കകുലകന്യകാജനമതിങ്കൽ വച്ചേറ്റവും
ലഭിയ്ക്കുമളിവേണിനീ [അല്പം മന്ദഹസ്മിതത്തോടെ]
വിജയമാസ്തുകൌതൂഹലം.
സുഭദ്ര. [സന്തോഷത്തോടുകൂടെ,
ലജ്ജയാൽ അധോമുഖിയായിട്ട്, ആത്മഗതം]
ഇദ്ദേഹത്തിന്റെ അവസ്ഥ കാണുമ്പോൾ ഈ വിജയശബ്ദത്തിന്ന് സാധാരണ അൎത്ഥമാണ്‌ കല്പ്പിച്ചിരിയ്ക്കുന്നത് എന്ന് തോന്നുന്നില്ല. ഈ മഹാനുഭാവൻ മനോഹരങ്ങളായിരിയ്ക്കുന്ന വചനങ്ങളാൽ എന്റെ സംശയത്തെ വൎദ്ധിപ്പിയ്ക്കുന്നു എന്നുമാത്രമല്ല അന്തഃകരണത്തിങ്കൽ ::എന്തൊ ചില വികാരങ്ങളേ ജനിപ്പിയ്ക്കുകയും ചെയ്യുന്നു.

[പ്രകാശം]

ഏറ്റം ഗംഭീരമാകുന്നൊരുതവവചന
ത്തിന്റെ സാരം ഗ്രഹിപ്പാൻ
ചെറ്റുംബോധം ഭവിയ്ക്കാത്തൊരുമമമതി
കൊണ്ടെങ്ങിനെസദ്ധ്യമാകും?
മുറ്റും കാരുണ്യമോടേമമഹൃദിദൃഢമായി
ന്നിതിൽതത്വബോധം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/69&oldid=171505" എന്ന താളിൽനിന്ന് ശേഖരിച്ചത്