താൾ:Subadrarjjanam 1901.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം
പ്രീതന്മാരായ് സദാതൻ പിറകിലഥചരി
യ്ക്കുംദ്വിജന്മാരെയും വി
ട്ടേതോചിന്തിച്ചപോലിന്നൊരുയതിവടി
വായ്പോയ്പടിഞ്ഞാട്ടിദാനീം
അടിയൻ ഈ വിവരം ഉണൎത്തിയ്ക്കുവാൻ ഇങ്ങോട്ടും പുറപ്പെട്ടു.
ദുൎ‌യ്യോധനൻ.
സന്തോഷമായി, ഇനി നിന്റെ പ്രവൃത്തിക്കായ്ക്കൊണ്ട് പോയ്ക്കൊൾക.
ചാരൻ.
കല്പനപോലെ. [പോയി]
ദുൎ‌യ്യോധനൻ. [വിചാരത്തോടെ]
സഖെ, കൎണ്ണ! അൎജ്ജുനൻ ഭിക്ഷുരൂപം ധരിച്ചതിന്റെ ഉദ്ദേശം എന്തായിരിയ്ക്കാം!
കൎണ്ണൻ.
എന്തെങ്കിലുമാവട്ടെ. അതുകൊണ്ട് നമുക്ക് വല്ല വിരോധവുമുണ്ടൊ. സന്യാസിക്ക് സ്റ്റ്രീകളുടെ കഥാപ്രസംഗം പോലും യോഗ്യമല്ലാത്ത സ്ഥിതിക്ക് ഇതുവളരെ നന്നായി. അവൻ എന്നും സന്യാസാശ്രമത്തിൽ തന്നെ ഇരിക്കട്ടെ.

[ശകുനിയോട്]

അങ്ങിനെയല്ലെ അവിടത്തെ അഭിപ്രായവും!
ശകുനി.
അല്പം വ്യത്യാസമുണ്ട്. ഇതിലെന്തോ കളവുള്ളതുപോലെ തോന്നുന്നു.
ദുൎ‌യ്യോധനൻ. [പരിഭ്രമത്തോടെ]
അതെന്താണെന്നറിയുന്നില്ല.
ശകുനി.
പറയാം. എന്തെന്നാൽ,
മാരശസനവഹിച്ചുകിരീടി
ചാരുഗാത്രിമനതാരറിവാനായ്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/24&oldid=171456" എന്ന താളിൽനിന്ന് ശേഖരിച്ചത്