താൾ:Subadrarjjanam 1901.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം

ദുൎ‌യ്യോധനനെ സമാധാനപ്പെടുത്തണം. അതിന്‌ ഇങ്ങിനെ പറയുക തന്നെ.

ക്രോധിക്കേണ്ട സഖേ ഭവാൻ മുസലിയോ
ടൎത്ഥിക്കുകിൽ പ്രീതനായ്
ബോധിച്ചീടുകസത്വരംഭഗിനിയേ നല്കും
നിനക്കായ് സ്വയം
ആധിക്കില്ലൊരുബന്ധവുംഗുരുമതം
കൈക്കൊള്ളുമെല്ലാവരും
സാധിച്ചീടുകമാധവീപരിണയം
മോദേനവാദം വിനാ.
ദുൎ‌യ്യോധനൻ. [സന്തോഷത്തോടുകൂടി]

സഖേ കൎണ്ണ! ഇപ്പോൾ ഭവാൻ പറഞ്ഞത് എനിക്കു വളരെ ബോധ്യമായി. എന്നാൽ ഞാൻ നേരിട്ട് ചോദിക്കുന്നത് അവിവേകമായിരിക്കും. എനിക്കുവേണ്ടി കൎണ്ണൻ ഒരെഴുത്തയച്ചാൽ മതി.

കൎണ്ണൻ,
അങ്ങിനെ തന്നെ. ഇതു ശകുനിക്കും പക്ഷമല്ലെ.
ശകുനി.
അതെ. പക്ഷെ അൎജ്ജുനന്റെ ഇപ്പോഴത്തെ സ്ഥിതി കൂടി അറിഞ്ഞിട്ടായാൽ അധികം ഗുണമുണ്ടായിരുന്നു. അവൻ പോയിട്ട് കുറേ ദിവസമായി; ഇതുവരെ മടങ്ങിവന്നിട്ടില്ല. ആൾ ഉപായിയാണ്‌.
കൎണ്ണൻ
അതാവശ്യം തന്നെ.
ദുൎ‌യ്യോധനൻ.
ഈ കാൎ‌യ്യത്തിൽ ഞാൻ ചാരന്മാരെ അയചിട്ടുണ്ട്.
കഞ്ചുകി. [പ്രവേശിച്ചിട്ട്]

മഹാരാജാവ് ജയിക്കട്ടെ! തിരുമനസ്സിലെ കാണ്മാനായി ഒരു ഭിക്ഷു സമയം നോക്കി നില്ക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/22&oldid=171454" എന്ന താളിൽനിന്ന് ശേഖരിച്ചത്