സദ്വൃത്താരസപൂണ്ണൎകോമളവചോരമ്മ്യാസുവണ്ണൊൎജ്വലാ
സംസ്കാരൈരുചിതൈരനെകരുചിലങ്കാരസംശൊഭിതാ
ലാളിത്യാദിവിശേഷഭാസ്വരപദന്ന്യാസാഗഭീരാശയാ
മാധുയ്യൈൎകനിധിഃസമസ്തകൃതിനാംമൊദായജീയാദിയം
പുസ്തകത്തിൽ അധികവും ശ്ലോകങ്ങളാണ. ആ ശ്ലോകങ്ങൾ എത്രയി ലളിതമായ പദങ്ങളെകൊണ്ടും അത്ഥൎകല്പനകൾ കൊണ്ടും ശൃംഗാരാദി രസങ്ങളെകൊണ്ടും വിശേഷമായി വിവരിച്ചിരിക്കുന്നു എന്ന പറയുന്നതിൽ ഞങ്ങൾക്ക സംശയമില്ലെന്ന മാത്രമല്ല അത്യന്തം സന്തോഷവും ഉണ്ട.
കഥയെ കഴിയുന്നതും പുരാണത്തിന്നനുസരിച്ചും വളരെ ഭംഗിയായിട്ടും ചേത്തിൎരിക്കുന്നു. എന്നുമാത്രമല്ല, പ്രകൃതകഥകൾ നിവ്വൎഹിപ്പാൻ വേണ്ടി പൂവ്വാംൎഗങ്ങളിലും മറ്റും ചേത്തിൎരിക്കുന്ന ഉപകഥകളും പ്രകൃതകഥയോട ഏറ്റവും യോജിച്ചിരിക്കുന്നു. പ്രസ്താവനയിൽ നടീസൂത്രധാരന്മാരുടെ സംവാദത്തിൽ പുരുഷനു സാദ്ധ്യമായ ഏതുകായ്യൎവും സ്ത്രീകളാലും സാദ്ധ്യമാകുമെന്നുള്ള നടിയുടെ അഭിപ്രായത്തെ സ്ഥിരപ്പെടുത്തുന്നതായ പദ്യവും അവരുടെ സംവാദത്തിന്നുള്ള പ്രകൃതൊപയോഗിത്വവും ഞങ്ങളെ വളരെ സന്തോഷിപ്പിക്കുന്നു.
അതാത സ്ഥലങ്ങളിൽ വേണ്ടുന്ന രസത്തെ കഴിയുന്നതും പ്രകാശിപ്പിക്കുന്ന നല്ല ലളിതപദങ്ങളെയല്ലാതെ അപ്രസിദ്ധങ്ങളായും മറ്റുള്ള പദങ്ങളെ ഒട്ടുംതന്നെ ഉപയോഗിച്ചിട്ടില്ല. അതാതുപാത്രങ്ങളുടെ സ്വഭാവം അവരവരുടെ വാക്യങ്ങളിൽ സ്പഷ്ടമായി വരുത്തീട്ടുമുണ്ട. രണ്ടാമങ്കം വായിച്ചാൽ ബലഭദ്രരുടെ കപടമില്ലാത്ത മനൊഗതിയും, ശ്രീകൃഷ്ണന്റെ മുൻകരുതലോടു കൂടിയ ആലോചനാശക്തിയും, ഉദ്ധവരുടെ പരാഭിപ്രായ ഗൃഹണ സാമത്ഥ്യൎവും ഹൃദയത്തിൽ നല്ലവണ്ണം പ്രതിഫലിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |