താൾ:Sringara thilakam Kalidasakavi praneetham 1925.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-9-


പ്രണയകോപം നടിച്ച് അല്പം സമയം കഴിച്ചുകൂട്ടി. അപ്പോഴയ്ക്കും അതാ! എന്റെ സപത്നിയെപ്പോലെ കിഴക്കെ ഗിക്ക് അരുണവർണ്ണയായിത്തീർന്നിരിക്കുന്നു. (നേരം പുലർന്നുപോയി എന്നു സാരം.)

ജലപൂരിതമായ ഒരു കുടത്തെ തന്റെ നിതംബത്തിൽ ചുമന്നുകൊണ്ടു വരുന്ന ഒരു സ്ത്രീയെക്കൊണ്ട് ഒരു രസികൻ തന്നെത്താൻ പറയുന്നു-------

 ശ്ലാഘ്യം നീരസകാഷ്ഠതാഡനശതം,
  ശ്ലാഘ്യഃ പ്രചണ്ഡാതപഃ,
 ക്ലേശഃശ്ലാഘ്യതരഃസുപങ്കനിചയൈഃ,
  ശ്ലാഘ്യോതിദാഹോനലൈഃ,
 യൽ കാന്താ കചപാർശ്വബാഹലതികാ
  ഹിന്ദോളലീലാസുഖം
 ലബ്ധം കംഭവര ! ത്വയാ നഹി സുഖം
  ദുഃഖൈർവിനാലഭ്യതേ.       10

സാ --- അല്ലയോ ശ്രേഷ്ഠകംഭമേ ! കുലാലൻ നിന്നെ ഉണ്ടാക്കുന്ന സമയം ഉണങ്ങിയ കൊട്ടിവടികൊണ്ടു നൽകിയിട്ടുള്ള അനേകം താഡനങ്ങൾ നീ അനുഭവിച്ചതും, അതികഠിനമായ വെയിലത്തിരുന്നു ചുട്ടു പൊരിഞ്ഞിട്ടുള്ള തും, സർവ്വാംഗവും ചളി പൂശി കഷ്ടതയേറ്റിട്ടുള്ളതും, തീയിൽ കിടന്നു ദഹിച്ചിട്ടുള്ളതും എല്ലാം നിനക്ക് ഏറ്റവും ശ്ലാഘ്യം തന്നെയായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇപ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/13&oldid=171409" എന്ന താളിൽനിന്ന് ശേഖരിച്ചത്