താൾ:Sree Kashimahathmyam Kilippattu 1907.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൧
ദ്വിതീയാദ്ധ്യായം

പിന്നെയവൻശുദ്രദേഹംധരിച്ചുകൊ- ണ്ടുന്നതദുഃഖേനവാണോരനന്തരം. ഭൈരവന്മാരായദൂതരവൻതന്നെ ഭൈരവസന്നിധൌകൊണ്ടുചെന്നീടിനാർ. ഭൈരവദൃഷ്ടിയാൽത്തന്നെക്രമേളകൻ ഘോർമാംരുദ്രപൈശാചമായാൻതദാ. മുപ്പതിനായിരംവത്സരമങ്ങിനെ ക്ഷുല്പിപാസാർദ്ദിതനായ്ചരിച്ചീടിനാൻ. ഇത്തരമോരോദുരിതമനുഭവി- ച്ചത്തലോടും ചിരംചെന്നോരനന്തരം. മൃത്യുഞ്ജയൻശിവൻപാർവ്വതീവല്ലഭൻ ഭക്തപ്രിയന്വിശ്വനായകൻശങ്കരൻ. എത്രയുംഘോരപാപൌഘങ്ങളിൽനിന്നു മുക്തനായോരുക്രമേളകൻതന്നുടെ. ശ്രോത്രത്തിലമ്പോടുതാരകുമാംവാക്യ- മാസ്ഥയോടങ്ങുപദേശിച്ചരുളിനാൻ. താരകബ്രഹ്മോപദേശാൽക്രമേളകൻ പാരംപരാനന്ദരൂപയാംമുക്തിയെ. യാതനംയീടിനാൻവാരംണസീകൃത പാതകത്തിന്റെഫലംവിചാരിക്കിലോ. ദുസൂരയായതിഘോരയാംയാതനാ നിസൂന്ദ്രമാമ്മാറനുഭവിച്ചീടേണം. ഇത്ഥംഭൃഗുവചനംകേട്ടനന്തരം ചിത്തമോദേനമുനികൾചോദിച്ചിതു. അത്യത്ഭുതമിച്ചരിതംഭഗോമുനി- സത്തമഞങ്ങടെവാക്കുകേൾക്കേണമെ. നാനാവിധങ്ങളായുള്ളദേഹങ്ങളെ- ദ്ദീനത്വമാർന്നുധരിച്ചുക്രമേളകൻ. താനതിഭൈരവയാതനാദുഃഖേങ്ങ- ളൂനമൊഴിഞ്ഞുഭുജിച്ചോരനന്തരം. ആനന്ദരൂപകൈവല്യംഗമിച്ചെന്നു ദീനപ്രിയുഭവാൻചൊന്നതുകാരണം. മാനസെഞങ്ങൾക്കുശങ്കയുണ്ടായതു നൂനംഭഗവാൻതീർത്തരുളീടുകവേണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/45&oldid=171295" എന്ന താളിൽനിന്ന് ശേഖരിച്ചത്