താൾ:Sree Kashimahathmyam Kilippattu 1907.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦
കാശീമാഹാത്മ്യം

പിന്നെക്രമേളകന്താനുംമുദാനിജ- മന്ദിരംതന്നിൽവസിച്ചാൻചിരകാലം. അന്നുമഹാമയഗ്രസ്തനായേറ്റവും ഖിന്നനായാന്മണികർണ്ണീജലാന്തികെ. പന്നഗഭ്രഷണക്ഷേത്രമരിയിൽവെച്ചു തന്നുടെജീവനേയുംവെടിഞ്ഞാനവൻ. എന്നനേരംഭൈരവന്റെഗണങ്ങളിൽ മൂന്നുപേരത്യന്തഘോരസ്വരൂപികൾ. വന്നുപാശങ്ങളെക്കൊണ്ടുക്രമേളകൻ തന്നെനിബന്ധിച്ചുഭൈരവന്തന്നുടെ. സന്നിധൌകൊണ്ടുചെന്നാരവനെക്കണ്ടു വഹ്നിപോലുജ്വലിച്ചോരുരോക്ഷത്തിനാൽ. ദുർന്നിരീക്ഷാസ്യനാംഭൈരവനുംതദാ തന്നുടെഭൃത്യരോടേവംനിയോഗിച്ചാൻ. കുത്സിതകർമ്മകരണത്തിലത്യൻ- മുത്സാഹിയായ്ദുരിതാചാരനാമിവൻ. ദുസ്സഹയാതനാദുഃഖങ്ങളെബ്ബഹു വത്സരത്തോളംഭുജിക്കട്ടെസത്വരം. ഇത്തരംഭൈരവൻതന്റെനിയോഗത്താ- ലുദ്ധതന്മാരായഭൃത്യജനങ്ങളും. നിത്യംക്രമേളകൻതന്നെനിയോഗിച്ചി- തത്യന്തയാതനാദുഃഖങ്ങളിലഹോ. യാതനാദുഃഖമോരായിരംവത്സര- മേതുംകുറയാതനുഭവിച്ചീടിനാൻ. അത്രകാലംശീതമായഹ്രദത്തിങ്ക- ലത്യന്തദുഃഖംഭുജിച്ചിതുപിന്നെയും. കീടദേഹത്തെദ്ധരിച്ചുനിർഭക്ഷിനാ- യാടലുംപൂണ്ടുജലവിഹീനസ്ഥലെ. ചൂടുംസഹിച്ചുകൊണ്ടേറിയവത്സരം വാടിവിശന്നുവലഞ്ഞുവസിച്ചിതു. പിന്നെയുംശ്വാവായിമുപ്പത്തിമൂന്നാണ്ടു മന്നിടെവാണാനതീവദുഃഖാർത്തനായ്. പിന്നെയുംസങ്കീർണ്ണജന്മംധരിച്ചതി ഖിന്നതപൂണ്ടുവാണാൻക്രമേളൻചിരം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/44&oldid=171294" എന്ന താളിൽനിന്ന് ശേഖരിച്ചത്