താൾ:Sree Kashimahathmyam Kilippattu 1907.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ധൎമ്മതല്പരജനപ്രിയന്മാരായനിങ്ങ-
ളിമ്മഹാപാപിതന്നെക്കൊണ്ടുപോവതിനിപ്പോൾ.
സമ്മോദമോടുവന്നതെങ്ങിനെയേവമായാ-
ലിമ്മഹീതലെജനംപാപമേചെയ്‌വൂനൂനം.
ധൎമ്മരാജന്റെഭൃത്യന്മാരുടെഭാഷിതംകേ-
ട്ടമ്മഹാദേവൻതന്റെഗണങ്ങളരുൾചെയ്താർ.
കേൾക്കേണംയമഭടന്മാരേനിങ്ങളുമെങ്കി-
ലിക്കൃശൻസദാദുരാചാരനെന്നിരിക്കിലും.
ദുഃഖിച്ചുദേഹാന്തത്തിൽശ്രീകാശീതിരുനാമ-
മുൾക്കാമ്പിൽഭീതിയോടുംചൊല്ലുകനിമിത്തമായ്.
മുക്കണ്ണനിരിക്കുന്നകൈലാസാചലത്തിങ്കൽ
സോൽക്കൎഷമൊരുയുഗംസുഖമായ്‌വസിച്ചീടും.
അത്യന്തംപുണ്യാത്മാവാമിവനക്കാശിയിൽവെ-
ച്ചുത്തമമായമോക്ഷംപ്രാപിക്കുമറിഞ്ഞാലും.
ഇത്തരമരുൾചെയ്തുകൃശനോടൊരുമിച്ചു
സത്വരംശ്രീകൈലാസംപ്രാപിച്ചുശിവഗണം
ശ്രാദ്ധദേവന്റെഭടന്മാരുമീവൃത്തമെല്ലാം
പേൎത്തുമന്തകൻതന്നോടാദിതൊട്ടുരചെയ്താർ.
ഭൃത്യന്മാരുടെവാക്കുകേട്ടുവിസ്മയംപൂണ്ടു
മിത്രനന്ദനൻതാനുമവരോടരുൾചെയ്താൻ.
യാതൊരുമൎത്ത്യൻതന്റെവിഗ്രഹംശ്രീമൽക്കാശീ-
ഭൂതലത്തിങ്കൽവെച്ചുനാശമായീടുന്നുവോ.
യാതൊരുമൎത്ത്യ‌ൻ‌ദേഹനാശത്തിൽകാശിയെന്ന-
പൂതമാംമഹാമന്ത്രമുച്ചരിച്ചീടുന്നുവോ.
യാതൊരുമൎത്ത്യൻസദാവിഷ്ണുതല്പരനായി
മാധവമുകുന്ദേതിജപിച്ചുവാഴുന്നുവോ.
യാതൊരുമൎത്ത്യൻസദാശ്രീമഹാദേവൻതന്നെ-
ച്ചേതസിഭക്തിയോടുംചിന്തിച്ചുവാഴുന്നുവോ.
യാതൊരുമൎത്ത്യൻമഹത്താകിയതീൎത്ഥത്തിൽവെ-
ച്ചേതൊരുനേരംമൃത്യുതന്നെപ്രാപിക്കുന്നുവോ.
വീതകന്മഷന്മാരാമവൎക്കുപ്രഭുവല്ലാ
ദൂതരേഞാനെന്നുള്ളിലറിഞ്ഞുകൊണ്ടീടുവിൻ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/25&oldid=171273" എന്ന താളിൽനിന്ന് ശേഖരിച്ചത്