താൾ:Sree Kashimahathmyam Kilippattu 1907.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പരിതാപേനതത്രവാണീടുംകൃശൻതന്നെ-
പ്പെരുതാംജ്വരംപിടിപെട്ടിതെന്നതേവേണ്ടൂ.
ഘോരമാംജ്വരത്തിനാലാൎത്തനാംകൃശൻമന-
താരതിലേവംപരവശനായ്‌ചിന്തചെയ്താൻ.
പാരമീജ്വരശക്ത്യാപീഡിതനായോരെന്നെ-
യാരുവാനിന്നുരക്ഷിച്ചീടുവാൻനിരൂപിച്ചാൽ.
തീരാതെദുരിതൌഘംചെയ്കയാലിനിക്കിന്നു
നേരിട്ടിതല്ലൊമഹാസങ്കടമതികഷ്ടം.
ഇന്നുഞാനെന്തുസുകൃതംചെയ്തിട്ടുദുരിതൌഘം
തന്നെവേരോടെനശിപ്പിക്കേണ്ടുശിവശിവ.
മുന്നംചെയ്തുള്ള നിജകന്മഷംനിരൂപിച്ചും
പിന്നെയക്കലിംഗരാജ്യസ്ഥിതിതന്നെയോൎത്തും
എന്നുമേപരലോകംതനിക്കുസുഖദമ-
ല്ലെന്നുള്ളിൽപുനരപിചിന്തിച്ചുദുഃഖാർത്തനായ്.
ശൈശവകാലേനിജതാതനുമാചാൎയ്യനും
കാശിമാഹാത്മ്യംചൊല്ലിക്കേട്ടതുമോൎത്താനപ്പോൾ.
കാശിയന്നുള്ളരണ്ടക്ഷരമാംമഹാമന്ത്ര
മാശുതാനുച്ചരിച്ചുവെടിഞ്ഞുജീവനേയും.
അന്നേരംഘോരാകാരരാകിയയമദൂത-
രുന്നതമുസലപാശാദികൾകയ്ക്കൊണ്ടഥ.
വന്നുടൻകൃശൻതന്നെപ്പിടിച്ചുകെട്ടിക്കൊണ്ടു
മന്ദമെന്നിയേപോവാൻതുടങ്ങും ദശാന്തരെ.
പാണിയിൽത്രിശൂലവുംധരിച്ചുശോഭയോടു-
മേണാങ്കചൂഡൻതന്റെഗണങ്ങളുഴറേറാടേ.
ചാമരപാണികളാംദിവ്യസ്ത്രീജനങ്ങളാൽ
സാമോദമദ്ധ്യസ്തമായ്‌ത്തരുണാൎക്കാഭമായ.
വ്യോമയാനവുംകയ്ക്കൊണ്ടന്നേരംകൃശൻതന്നിൽ
പ്രേമമോടാവിൎഭവിച്ചീടിനാരതുനേരം.
സോമശേഖരൻതന്റെഗണത്തെക്കണ്ടുഭീത്യാ
സാമമായുരചെയ്താരന്തകഭടന്മാരും.
ധൎമ്മനിഷ്ഠന്മാരായനിങ്ങളിക്കൃശന്റെദു-
ഷ്കൎമ്മാചാരാദിവഴിപോലറിയുന്നോരല്ലൊ.
ദുൎമ്മതിയാകുമിവനിന്നെയോളവുംചെയ്ത
കന്മഷങ്ങളെപ്പറഞ്ഞീടുകിലൊടുങ്ങുമോ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/24&oldid=171272" എന്ന താളിൽനിന്ന് ശേഖരിച്ചത്