താൾ:Sree Kashimahathmyam Kilippattu 1907.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എത്രയുംവലുതാകുംപ്രാണലോഭത്താൽ പ്രായ-
ശ്ചിത്തമില്ലാതെയുള്ള പാപത്തെസ്സമ്പാദിച്ചേൻ.
ഏകവിപ്രനെക്കൊന്നുവെന്നാകിൽനൂറുകല്പ-
മാകവെഘോരനരകങ്ങളിൽക്കിടക്കേണം.
പിന്നെയങ്ങതില്പാതിസ്ത്രീഹത്യാദോഷത്തിനു-
മെന്നല്ലോവേദശാസ്ത്രാദികളുംഘോഷിക്കുന്നൂ.
സതിയായീടുമൊരുനാരിതന്നെയുംപിന്നെ
മതിമാന്മാരാംനാലുവിപ്രന്മാരെയുംകൊന്നേൻ
എന്നുടെപൂൎവ്വന്മാരായുള്ളവർശതാധിക-
മെന്നോടുകൂടിയമസദനെനരകത്തിൽ.
ഒന്നിച്ചുപതിച്ചീടുമെന്നുടെദുഷ്ക്കൎമ്മത്താ-
ലിന്നുമൽപൂൎവ്വന്മാരുംപതിതന്മാരായിതു.
ഹന്തഞാനിനിമേലിലെന്തൊന്നുചെയ്തീടേണ്ടൂ
ചിന്തിച്ചാലൊന്നുംമമതോന്നുന്നീലകതാരിൽ.
നിസ്തുലപാപമിദംതൂലവൽഭസ്മമാവാൻ
കൎത്തവ്യമെന്തെന്നാകിലായവചെയ്കേയുള്ളു.
ഇത്തരംഭൂരിദ്യുമ്നനാകിയനരപതി
ചിത്തത്തിലോൎത്തുകൊണ്ടുപിന്നെയുംവനാന്തരെ.
സംഭ്രമിച്ചുടനവിടവിടെത്തിരഞ്ഞുകൊ-
ണ്ടമ്പോടുശാലങ്കായനാത്മജൻതന്നാശ്രമം.
പ്രാപിച്ചുതത്രവസിച്ചീടുന്നമുനീന്ദ്രനെ-
ബ്ഭൂപേന്ദ്രൻകണ്ടുദൂരെനിന്നഭിവാദ്യംചെയ്താൻ.
താപവുംപൂണ്ടുപിന്നെത്തന്നുടെവൃത്തമെല്ലാം
താപസവരനോടുസത്യമായുണൎത്തിച്ചാൻ.
ഭൂലോകനാഥവൃത്തംകേട്ടേററംദുഃഖംപൂണ്ടു
ശാലങ്കായനജാതനന്നേരമരുൾചെയ്തു
ഗമിക്കവേഗമിവിടുന്നുനീപാപബുദ്ധേ
ത്വമത്രവസിക്കൊല്ലാകുറച്ചുനേരംപോലും
എന്നരുൾചെയ്തുമഹാമുനിയുംഭൂരിദ്യുമ്നൻ
തന്നെനോക്കാതെതിരിഞ്ഞിരുന്നാനതുനേരം.
എന്നതുകണ്ടുനൃപവീരനുംനിജഹൃദി
വന്നോരുദുഃഖംപൊറാഞ്ഞേററവുംവിലാപിച്ചാൻ.
പിന്നെയുംമുനീന്ദ്രനെവന്ദിച്ചുമുഹുൎമ്മഹു-
രുന്നതഖേദംസ്തുതിച്ചീവണ്ണമുണൎത്തിച്ചാൻ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/19&oldid=171266" എന്ന താളിൽനിന്ന് ശേഖരിച്ചത്