താൾ:Sree Kashimahathmyam Kilippattu 1907.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇങ്ങിനെയെല്ലാമുരചെയ്തോരുകാന്തതന്നെ-
യങ്ങിനെതന്നെവധിച്ചീടിനാന്മഹാപാപി.
തിങ്ങിനവിശപ്പിനാലവളെക്കൊന്നുമാംസ-
മംഗത്തിൽനിന്നങ്ങരിഞ്ഞെടുത്തുഭക്ഷിപ്പാനായ്.
തുടങ്ങുന്നേരംസിംഹഗൎജ്ജനംകേട്ടുഭൂപൻ
നടുങ്ങിയെഴുനീററുനോക്കിനാൻഭയത്തോടെ.
കടുക്കന്നുടനപ്പോൾകളിച്ചുപുളച്ചുകൊ-
ണ്ടടുക്കെയെത്തിബഹുസിംഹങ്ങൾനാലുപാടും.
മിടുക്കുംവിട്ടുഭൂപനെന്തിനിച്ചെയ്‌വതെന്നു
നടുക്കം‌പൂണ്ടുചിത്തംഭ്രമിച്ചങ്ങതുനേരം
പേടമാന്മിഴിതന്റെശവദേഹവും‌വെടി-
ഞ്ഞോടിനാൻപ്രാണഭീതിയോടുമക്കാടുതന്നിൽ.
ആടലോടവനൊരുയോജനദൂരം‌പ്രാപി-
ച്ചീടുമ്പോൾകുറഞ്ഞോരുസവിധേകാണായ്‌വന്നു.
സ്വാദുസംയുതങ്ങളാംതൃണധാന്യങ്ങളേയു-
മാദരാൽപരിഗ്രഹിച്ചമ്പോടുപോയീടുന്ന.
വേദവേദാംഗപാരംഗതരായ്സൎവ്വശാസ്ത്ര-
വേദികളായിബ്രഹ്മചാരികളായിട്ടേററം.
ജാതവേദസ്സുപോലേജ്വലിച്ചീടുന്നനാലു-
വേദിയന്മാരെക്കണ്ടാനന്നേരംപാപിഭൂപൻ.
ചെന്നുടൻപിടിപെട്ടുഖഡ്ഗത്താലറുത്തവൻ
മന്നിടദേവന്മാരെനാലുപേരെയുംകൊന്നാൻ
മന്നവൻപിന്നെനീവാരങ്ങളെബ്ഭുജിപ്പാനാ-
യുന്നതവനാന്തത്തിലിരുന്നാനതുനേരം.
നിൎമ്മലന്മാരാമവർമാറതിലണിഞ്ഞിട്ടുള്ള
ചൎമ്മൊപവീതങ്ങളെക്കണ്ടിട്ടുനരവരൻ.
ബ്രാഹ്മണന്മാരാണിവരെന്നതുചിന്തിച്ചേററം
ബ്രഹ്മഹത്യാഭയത്താല്പീഡിതനായിവീണാൻ.
ദുഃഖിച്ചുപാരംപരവശനായ്‌രോദിച്ചേവ- [കഷ്ടം
മുൾക്കാമ്പിലോൎത്താൻഞാനിതെന്തിപ്പോൾചെയ്തു
അൎക്കതേജസ്സുപോലെവിളങ്ങുംവിപ്രന്മാരെ
ദുഷ്കൃതിയായോരുഞാൻനാലുപേരെയുംകൊന്നേൻ.
മൈക്കണ്ണീമണിപതിവ്രതയാംഭാൎയ്യയേയും
കൎക്കശസ്വഭാവൻഞാൻവധിച്ചേൻമഹാകഷ്ടം.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/18&oldid=171265" എന്ന താളിൽനിന്ന് ശേഖരിച്ചത്