താൾ:Sree Kashimahathmyam Kilippattu 1907.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൦൦
കാശിമാഹാത്മ്യം

മൃത്യുഭവിച്ചാലവൻഗർഭയാതാനാ പാത്രമായീടുകയില്ലൊരുകാലവും. ഇത്തരമുള്ളൊരുൽകൃഷ്ടവിശേഷമി- ക്ഷേത്രത്തിനുണ്ടെന്നറിവിൻമുനികളെ. കാശിയിൽവെച്ചുമരിച്ചീടുകിലവ- നാശുസാക്ഷാൽഗമിച്ചീടുന്നുസാലോക്യം. പിന്നെസ്സരൂപതയേയുമനന്തരം സാന്നിദ്ധ്യവുംവഴിപോലെഭുജിക്കുന്നു. പിന്നെഗ്ഗമിക്കുന്നുബ്രഹ്മൈക്യവുംക്ഷണാൽ പിന്നെയവൻപരാവർത്തിക്കുയില്ലെല്ലൊ. വാരാണസിയിൽമരിച്ചോരുജന്തുതാൻ സാരൂപ്യമാശുസാക്ഷാൽഭുജിച്ചീടുന്നു. പിന്നെഗ്ഗമിക്കുന്നുസാന്നിദ്ധ്യമാശുതാൻ പിന്നെയാബ്രൈഹ്മൈതെയുംലഭിക്കുന്നു. വിഖ്യാതമാമവിമുക്തേമരിച്ചവൻ സാക്ഷാൽഗമിക്കുന്നുസാന്നിദ്ധ്യവുംതഥാ. പിന്നെച്ചിദാനന്ദരൂപമാംബ്രഹ്മത്തിൽ ത്തന്നേലയിക്കുന്നുസംശയമില്ലേതും. സാലോക്യസാരുപ്യസാന്നിദ്ധ്യമെന്നിവ ചാലവേകല്പങ്ങൾതോമാലഭിക്കുന്നൂ. പിന്നീടുബ്രഹ്മാത്മകനായ്ഭവിക്കുന്നി- തെന്നങ്ങറിഞ്ഞുകൊണ്ടാലുംമുനികളേ. അന്നേരമാദരപൂർവ്വംഭൃഗുവിനെ വന്ദിച്ചുചൊന്നാർമുനികളുമിങ്ങിനെ. നിശ്ശേഷവേദാർത്ഥതത്വജ്ഞാനാംഭവാൻ വിശ്വേശ്വാസമാംകാശീപ്രഭാവത്തെ നിശ്ശങ്കമെല്ലാമരുൾചെയ്തതുകേട്ടു വിശ്വാസമേറ്റംഭവിച്ചുഭൃഗുമുനേ. ചൊലീടവേണംഭവാൻഞങ്ങളോടിനി നല്ലവിജ്ഞാനോദയമായമാർഗ്ഗവും കല്യരാംമാമുനിമാരുടെവാക്കുകേ- ട്ടുല്ലാസമോടെഭൃഗുമുനിയുംചൊന്നാൻ. നാലുവിധമായ്‌വിഭാവിതമാകുമി- ശ്ശൈലജാവല്ലഭക്ഷേത്രമെല്ലാറ്റിലും.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/104&oldid=171248" എന്ന താളിൽനിന്ന് ശേഖരിച്ചത്