താൾ:Sree Kashimahathmyam Kilippattu 1907.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൦൧
പഞ്ചമാദ്ധ്യായം

നീലകണ്ഠൻഭഗവാൻവിശ്വാനായകൻ ചാലവേബ്രഹ്മൈക്യബോധകമാകിയ. താരകവാക്യോപദേശവുംചെയ്യുന്നു നേരൊടെന്നാലുമവിടവിടത്തിങ്കൽ. മൃത്യുവെപ്രാപിച്ചവൻഭോഗപൂർവ്വകം. മുക്തിയെപ്രാപിച്ചിടുന്നിതതുതന്നേ. പാർക്കിൽജീവന്മുക്താവസ്ഥയെന്നുള്ളത് നീക്കുമില്ലാകേട്ടുകൊള്ളുവിനിന്നിയും. അന്തർഗൃഹന്തിങ്കൽവെച്ചുമരിച്ചവ- നന്തരമില്ലകൈവല്യംഗമിക്കുന്നു. യാതൊരുപയോനല്യമെന്നാലതും സാദരംചൊല്ലാംശ്രവിച്ചുകൊണ്ടീടുവിൻ. ലുന്മാന്തരസഹസ്രങ്ങളിൽചെയ്തുള്ളൊ- രമ്മഹാദേവാർപ്പിതങ്ങളായീടുന്ന. ധർമ്മകർമ്മങ്ങളൊക്കൊണ്ടുവിശ്വേശ്വരൻ തൻമഹാക്ഷേത്രേഗമിപ്പാനിടവരും. പങ്കജബാണാരിതന്റെന്മാരാധന- ത്തിങ്കലതിനിഷ്ഠരാകിയഭക്തന്മാർ. ശങ്കരാനുഗ്രഹാൽതന്നെയാക്ഷേത്രത്തി- ലങ്ങുഗമിക്കുന്നുകേൾപ്പിൻമുനികളെ. മറ്റുള്ളസാധനകോടികളെക്കൊണ്ടും ചെറ്റുമേസാധിക്കയില്ലെന്നറിയുവിൻ. ഏറ്റംരഹസ്യമായൊന്നുചൊല്ലുന്നുഞാൻ കുറ്റമെന്യെകേട്ടുകൊള്ളുവിനിന്നിയും. ഗൌരീശ്വരാവാസമായ്‌വിളങ്ങീടുമീ വാരാണസീമഹാക്ഷേത്രസമാനമായ്. പാരിടംമൂന്നിലുമില്ലെന്നതല്ലിതിൽ പാരമധികമാംക്ഷേത്രവുമില്ലെല്ലൊ. സത്യമിതുസത്യമെന്നകതാരതി- ലോർത്തുകൊണ്ടാലുംമുനികളേസാമ്പ്രതം. അത്രാത്മധർമ്മസംയുക്തനായ്സന്തതം ഗാത്രപതനേച്ശയോടുംവസിക്കേണം. അല്പമെന്നാകിലുംനാശകൃത്തായുള്ള കിൽബിഷംചെയ്തീടരുതൊരുനാളുമെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/105&oldid=171249" എന്ന താളിൽനിന്ന് ശേഖരിച്ചത്