താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൧
ഏകാദേശിമാഹാത്മ്യം


ശിവ്രതംമുടങ്ങാതെ സാധിക്കുംരുഗ്മാംഗദൻ പുത്രനിഗ്രഹംനിനക്കാഗ്രഹമെങ്കിൽബാലേ . തത്രമാവികല്പമില്ലെത്രയും മോദംതന്നെ . ഇത്ഥമങ്ങുര ചെയ്തമെല്ലസന്ധ്യാബലി ചിത്തധൈര്യവുംപൂണ്ടുഭൂപനോടുരചെയ്തു .ധാതൃനന്ദിനിക്കൊരുസന്ദേഹമില്ല നാഥ . ധാതൃകൽപിതംവരംകിട്ടാതെവിടുകയില്ല .ഇന്നുനീഭുജിക്കണമായതുദണ്ഡമെങ്കി ലിന്നുനീയസികൊണ്ടുപുത്രനെവധിക്കണം. എന്നിവൾപറയുന്നുമ ന്നവമടിക്കാതെകൊന്നാലും കുമാരനെക്ലേശംമില്ലിനിക്കേതും . താതനെക്കാളുംക്ലേശംമാതാവിനേറും വിഭോ . ജാതമാമപത്യത്തിലേതുമേകില്ലിവഹോ ഗർഭധാരണക്ലേശം പത്തുമാസവുംപിന്നെ തൽപ്രസൂതിയിങ്കലെവേദനസന്താപവും അർഭകന്മാരെവളർത്തീടുകമഹാദുഃഖം ദുർഭഗന്മാരായീടിലെത്രയുംമനയ്താപം. ഇങ്ങനെയുള്ള ദുഃഖമൊക്കെയുംസുഖംതന്നെ തങ്ങൾപെറ്റുള്ളപുത്രൻപൂർണ്ണനായ്ക്കാണുന്തോറും .അഛനീക്ലേശമൊന്നുപോലുമില്ലതുകൊണ്ടു സ്വഛന്തം ലഘുസ്നേഹമാത്മജമാരിൽ ദ്രഢം.ഇങ്ങനെയുള്ളഞാനും പുത്രനെ കൊലചെയ്യുവാൻ ഭംഗമെന്നിയെ കണ്ടു സമ്മതംനൽകീടിനെ. താദൃശംജനംതന്നെധർമ്മത്തെനടത്തുവാനാദരാലാത്മ ഗുപാത്യാർത്ഥത്തെയുംത്യജിക്കുന്നു .തദൂശംഗുണമല്ലോ ധൈര്യമെന്നറിഞ്ഞാലും ദ്വാദശിവ്രതംമുടക്കിടൊലാമഹാത്മാവേ. പണ്ടൊരു കുപോദത്തെ രക്ഷിക്കുവാൻ തന്റെവാംസംകൊണ്ടുപോയി പരുന്തിനുനൽകിനാൻശിബിനൃപൻ . ദിനനാംസർപ്പത്തിനെരക്ഷിപ്പാനൊരുവിപ്രനുകാനനേ ചെന്നുതന്റെ യസ്ഥികൾ കൊടുത്തൊരുദേഹത്തെരക്ഷിച്ചുപോൽ . അക്ഷരശരണംഎന്നുള്ളോരുദ്ദേഹംതന്റെയസ്ഥികൾകൊടുത്തൊരുദേഹത്തെരക്ഷിച്ചുപോൽ.ധർമ്മരക്ഷണം ചെയവാൻ ഹേതുവാകയാലിന്നു മന്മകൻധർമ്മാംഗദൻധന്യനായവന്നുവിഭോ .കാലതാമസമരുതേതുമേമഹീപാല . ബാലനെവധിച്ചും നീപാലനംചെയ്ക വ്രതംഎന്നതുകേട്ടുപാരംഖിന്നനാംമഫീപാലൻതന്നുടെ രമണിയോടിങ്ങനെപറഞ്ഞിതു. എന്നുടെ മഹാമോഹെകാണ്ക നീ സന്ധ്യാബലീ.എന്തുകാരണാൽ മുന്നേമന്ദരേ ചെന്നുഞാനും. എന്തിനീ ദുർബുദ്ധിയെക്കണ്ടുഞാൻകാംക്ഷിച്ചതും എന്തിനുവരംനൽകിയെന്തിനു കൊണ്ടുപോന്നു എന്നുണ്ണിക്കു മാരനെക്കൊല്ലുവാൻ തന്നെ മുന്നം എന്നാലിപ്രയത്നങ്ങളൊക്കെവേചെയ്യപ്പെട്ടു. തന്നുടെമക്കളെന്ന തെല്ലാർക്കും നല്ലോരല്ലോ എന്നതിൽവിശേഷിച്ചുമെന്നുടെമകൻ സപ്രദ്വീപങ്ങൾക്കധീശ്വരൻ . അങ്ങനെ മഹാത്മാവ് എന്നുടെ കുമാരനെ എങ്ങനെവധിക്കേണ്ടു ചിന്തിക്കസന്ധ്യാബലി . എങ്ങനെയേകാദശിവാസരേഭുജിക്കേണ്ടു എങ്ങനെ സത്യത്തിന്റെ ഭംഗത്തെവരുത്തേണ്ടു . ഇങ്ങനെകനിവില്ലാതൊരു ദുർബുദ്ധിയെ എങ്ങനെപറഞ്ഞുഞാൻ ബോധിപ്പിക്കുകയുംവേണ്ടു .ഇന്നിയുമൊരുവാക്കു ചോദിച്ചു മടങ്ങണം.കന്നൽനേർമിഴിയാളേ പോന്നാലും സന്ധ്യാബലി.. എന്നുരചെയ്തനൃപൻകാന്തയോടൊരുമിച്ചുചെന്നുമോഹിനിയോടൊരുമിച്ചുചെന്നുമോഹിനിയോടു

പാദിച്ചൊരുഗ്മാംഗദൻ . മോഹിനി മഹാഭാഗേ കാരുണ്യമുണ്ടകേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/83&oldid=207246" എന്ന താളിൽനിന്ന് ശേഖരിച്ചത്