താൾ:Sree Aananda Ramayanam 1926.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം 81 ഗ്രഹം, അഹിംസ, ഭക്തി, വേദമാർഗ്ഗാനുഷ്ഠാനം മുതലായ സൽഗുണങ്ങളെ നിരന്തരം അനുഷ്ഠിക്കേണ്ടതാണ്. ഇവയ്ക്കു വിപരീതമായുള്ള കളവ്, ചൂത്, കലഹം, മാത്സർയ്യം, ഡംഭം, ക്രൂരത, ലോഭം, ഭയം, കോപം, ദു:ഖം, ഹീനകാര്യങ്ങളിൽ പ്രവേശം, വേദബ്രാഹ്മണരേയും സജ്ജനങ്ങളേയും സന്യാസിമാരേയും നിന്ദിക്കൽ,പരദൂഷണം, ഏഷണി മുതലായ ദുർഗ്ഗുണങ്ങളെ ഒരിക്കലും സ്വീകരിക്കയുമരുത്. അങ്ങുന്നു മുജ്ജന്മത്തിൽ തപസ്സുചെയ്തു ഞാൻ അങ്ങയുടെ പുത്രനായി ജനിക്കണമെന്നു പ്രാർത്ഥിച്ചതനുസരിച്ചു ഞാൻ അവതരിച്ചിരിക്കുന്നു. എന്നാൽ ഉപദേശിക്കപ്പെട്ട ഈ അജ്ഞാനബന്ധനിവാരണമാർഗ്ഗത്തെ പുറമെ ആരോടും പ്രസ്താവിക്കരുത്."

ഇപ്രകാരം ജ്ഞാനോപദേശംചെയ്തു ശ്രീരാമദേവന്റെ വചനാമൃതത്തെ ശ്രോത്രങ്ങളെക്കൊണ്ടു പാനംചെയ്തു ദശരഥൻ മായാബന്ധം നീങ്ങി സത്വപിപൂർണ്ണനായി സർവ്വാംഗം പുളകംപൂണ്ടു ദൃഢഭക്തിയോടുകൂടി ശ്രീരാമനെ വന്ദിച്ചു. അപ്പോൾ അദ്ദേഹം "പിതാവേ! ഞാൻ അങ്ങയുടെ പുത്രനായതുകൊണ്ട് ഇങ്ങനെ എല്ലാം ചെയ്യുന്നതു ഭംഗിയല്ല. ഇപ്പോൾ ഞാൻ മായകൊണ്ടു മനുഷ്യവേഷം പൂണ്ടിരിക്കയാൽ അങ്ങ് ഈ ചെയ്യുന്നത് ഉപഹാസത്തിന്നു കാരണമായി ഭവിക്കും. ആകയാൽ ഭക്തിയോടുകൂടി എന്റെ സ്വരൂപത്തെ എപ്പോഴും ധ്യാനിച്ചാൽ മതി. അങ്ങയുടെ ജീവൻ, മനസ്സു മുതലായ പൂർവ്വത്തേയും എന്നിൽ സമർപ്പിക്കുക" എന്നു പറഞ്ഞ് എഴുനേറ്റിരുന്ന് അച്ഛനേയും അമ്മയേയും നമസ്കരിച്ച് അവരുടെ അനുവാദം വാങ്ങി രഥാരുഢനായി ശ്രീരാമൻ തന്റെ ഗൃഹത്തിലേയ്ക്കു പോയി. ശ്രീരാമൻ ചിലപ്പോൾ തന്റെ മാതൃഗൃഹങ്ങളിലും ചിലദിവസങ്ങളിൽ സഹോദരഗൃഹങ്ങളിലും ചിലപ്പോൾ പിതാവിന്റെ സന്നിധിയിലുംപോയി ഭോജനം കഴിക്ക പതിവാണ്. ചിലദിവസങ്ങളിൽ തന്റെ ഗൃഹത്തിലേയ്ക്കു തന്റെ അമ്മമാർ സഹോദരന്മാർ പിതാവ് എന്നിവരേയും നഗരത്തിലുള്ള ശ്രേത്രിയ ബ്രാഹ്മണരേയും കൂട്ടികൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/92&oldid=171051" എന്ന താളിൽനിന്ന് ശേഖരിച്ചത്