താൾ:Sree Aananda Ramayanam 1926.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ച് ഇരുത്തി വണക്കത്തോടുകൂടി 'ശ്രീരാമാ! നീ ഭൂമിയടെ ഭാരം തീർക്കുവാൻ അവതരിച്ച മഹാ വിഷ്ണുവല്ലേ? മഹാജനങ്ങൾ അറിവില്ലായ്മകൊണ്ടു നിന്നെ എന്റെ പുത്രനെന്നു ഗ്രഹിച്ചിരിക്കുന്നു .ഭാർയ്യാപുത്രഗൃഹാദികളിലുള്ള ബന്ധം അപരിഹാർയ്യമാകയാൽ ആ ബന്ധത്തിൽനിന്നു മോചനം വരുവാനായി നിന്റെ മായയാൽ മോഹിതനായി ഞാൻ നിന്റെ കയ്യിൽ നിന്നു ജ്ഞാനോപദേശം കിട്ടേണമെന്നു മോഹിക്കുന്നുണ്ട് " എന്നു പറഞ്ഞു ,അതിനു ശ്രീരാമൻ‌ ' പിതാവേ! അവിടുന്നു ചോദിച്ചതുപോലെ ഞാൻ പറയാം . എന്റെ മാതാവായ കൌസല്യയും അതു കേൾക്കട്ടെ' എന്നു പറഞ്ഞുവെച്ചു കൌസല്യയോടും ദശരഥനോടും ഇങ്ങനെ പറയുവാൻ തുടങ്ങി .

മുത്തുശില്പിയിൽ രജതബുദ്ധിയും രജതുവിൽ സല്പദൃഷ്ടിയും മരീചികയിൽ ജലബുദ്ധിയും തോന്നുന്നതുപോലെ ലോകത്തിൽ സത്യബുദ്ധിമായ നിമിത്തം തോന്നുന്നതാകയാൽ ആ ബുദ്ധി കേവലം മിഥ്യയാകുന്നു . ഇപ്രകാരംതന്നെ ഓരോരുത്തരും ദേവാദികളിൽ അജ്ഞാനം നിമിത്തം ആത്മബുദ്ധിയേയും വെച്ചുകൊണ്ടിരിക്കുന്നുണ്ട്. ജ്ഞനികളാകട്ടെ ദേഹാദികൾ മിഥ്യാകല്പിങ്ങെളാണെന്നറിഞ്ഞ് അജ്ഞനമാകുന്ന പരമാർത്ഥവസ്തുവായ ആത്മസ്വരൂപത്തെത്തന്നെ കാണുവാൻ ശ്രമിക്കുന്നു ആത്മവു പരിശുദ്ധനും സച്ചിദാനന്ദസ്വരൂപനും ആകുന്നു . വോകേശ്വരനായ ബ്രഹ്മാവ് മുതല്ക്കുള്ള എല്ലാ ജീവികളും ആ ആത്മാവിന്റെ ​​​അംശങ്ങളാണ് . വോകത്തിൽ സൃഷ്ടിസ്ഥിതിസെഹാരങ്ങൾക്കുവേണ്ടി മായാമുഖേന ആത്മാവു വേഷധാരിയെപ്പോലെ പല രുപങ്ങളെ എടുക്കുന്നുണ്ടെങ്കിലും അ മായ താമര ഇലപോലെനില്ലേപനും നിത്യാനന്ദമുർത്തിയും സനാതനനുമായ ആത്മാവിൽ സംബന്ധിക്കുന്നില്ല . ഭാർയ്യപുർത്രദികളിലുള്ള നമത്വബുദ്ധിയെ വിവേകംകൊണ്ടകറ്റി ആ ബുദ്ധിയെ ചിൽഘനമായ പരബ്രമത്തിൽ ചെലുത്തി താൻ കാണുന്നതെല്ലാം ശ്രീമൻ നാരായണസ്വരൂപനാണെന്നു കാണുന്നതു ആരോ അവൻ സംസാരദുഖത്തിൻനിന്നു വിമുക്തനാവും അതിനു സത്യം ,ദയ ,ശൌചം ,ശാന്തി, ഇന്ദ്രിയനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/91&oldid=171050" എന്ന താളിൽനിന്ന് ശേഖരിച്ചത്