താൾ:Sree Aananda Ramayanam 1926.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൭

                     സാരകാണ്ഡം
സികളോടും  വാദ്വഘോഷങ്ങളോടും  അദ്ദേഹത്തെ എതിരേറ്റും

പട്ടണപ്രദക്ഷിണമായി രാജധാനിയിലേയ്ക്കു കുട്ടിക്കൊണ്ടുപോ യി. അപ്പോൾ തെരുവുകളിലെല്ലാം ദാസിമാർ നർത്തനംചെ യ്ക്കയും സ്തുതിപാറകന്മാർ പാടുകയും പൌരനാരിമാർ മാളികമു കളിൽ കയറി പുഷ്പങ്ങൾ വർഷിക്കയും ചെയ്തു. ഇപ്രകാരം എതിരേറ്റുകൊണ്ടു വരപ്പെട്ട ദശരഥാദികളെ ജനകൻ അവ ർക്കായി പ്രത്വേകം തെയ്യാർചെയൂതും സകല വസ്തുക്കളേയും സംഭരിച്ചതും ആയ മാളികയിൽ കൊണ്ടുചെന്നു വസ്രുരഭണ ങ്ങൾ നല്കി രത്നദീപങ്ങളെക്കൊണ്ടു നീരാജനംചെയ്തു ഉപച രിച്ചു. അന്നു രാത്രയിൽ ദശരഥാദികളായ എല്ലാവർക്കും മംഗ ളസ്നാനവും ഘോഷമായ വിരുന്നും നടത്തുകയും ജാമാതാക്കന്മാ രായ രാമാദികൾക്കു രഥഗജതുരഗപദാദികളെ ബഹുമാനമാ യി കൊടുത്ത് എല്ലാവരേയും സന്തോഷിപ്പിക്കുകയും ചെയ്തു. കൌ സല്യാദികളായ ദേവിമാർക്കും സീതാദികളായ തന്റെ പുത്രിമാ ർക്കും അയോദ്ധ്വയിൽനിന്നു വന്നിട്ടള്ള മറ്റുപേർക്കും വസ്രുഭര ണാദികളെ കൊടുത്തു സന്തോഷം വരുത്തി പണ്ടു മഹാബലി നാടുവാണിരുന്ന കാലത്തു കൊണ്ടാടിയിരുന്നതും ലോകത്തി ന്നു ആനന്ദകരവും ആയ ഈ ദീപാവളി മഹോത്സവത്തെ മി ഥിലാപട്ടത്തിലുള്ള എല്ലാവരും അവരവരുടെ വീടുകളിൽ വെച്ചു മംഗളമായി അനുഷ്ടിച്ചു മിഥിലാനഗരത്തെ മഹാബ ലിയുടെ രാജ്വത്തോടു സദൃശമാക്കി ചെയ്തു.

         ഈ മഹോത്സവം അവസാനിച്ചതിന്നുശേഷം ദശരഥമ

ഹാരാജാവു തന്റെ സൈന്യങ്ങളോടും മന്ത്രിമാരോടും ശ്രീരാ മൻ മുതലായ എല്ലാവരോടും കൂടി മിഥിലയിൽനിന്നും പുറപ്പെ ട്ടു വരുന്ന വഴിയിൽ, മുൻപ് സീതാസ്വയംവരത്തിൽവെച്ച അവമാനംനേരിട്ട രാജാക്കന്മാരെല്ലാം ഒത്തുചേർന്നു സൈന്വസ മേതം പുറപ്പെട്ടു വന്ന് അദ്ദേഹത്തെ എത്തിർത്തു. അപപ്പോൾ ദശരഥൻ എന്താണു ചെയ്യേണ്ടതെന്നു വിചാരമായി മന്ത്രിമാ രോട് ആലോചിച്ചു. അച്ഛന്റെ വിചാരം കണ്ടു ശ്രീരാമൻ ലക്ഷ്മണനോടുകൂടി അതിവേഗത്തിൽ അദ്ദേഹത്തിന്റെ മു

























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/68&oldid=171024" എന്ന താളിൽനിന്ന് ശേഖരിച്ചത്