താൾ:Sree Aananda Ramayanam 1926.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬ ആനന്ദരാമായണം നാലാംസർഗ്ഗം.

പരമശിവൻ പറയുന്നു.

  ശ്രീരാമൻ  അയോദ്ധ്യയിൽ  ദശരഥനെ  ശുശ്രൂഷിച്ചുകൊ

ണ്ടു സീതാദേവിയോടുകൂടി പലവിധമായ സുഖഭോഗങ്ങളെ അനുഭവിച്ചുകൊണ്ടും വാഴുന്ന കാലത്തു ജനകമഹാരാജാവു ശ രദൃതുവിൽ. ആശ്വനമാസത്തിൽ വരുന്ന ദീപാവളിമഹോ ത്സവത്തിന്നു ദശരഥമഹാരാജാവിനെ കൂട്ടിക്കൊണ്ടുവരുവാനാ യി തന്റെ മന്ത്രിമാരെ അയോദ്ധ്യയിലെയ്ക്കു പറഞ്ഞയച്ചു. അ യോദ്ധ്യയിൽ വന്ന ജനകമന്ത്രിമാരെ ദശരഥൻ തക്കവിധം ഉപചരിച്ച് അവർ വരുവാനുണ്ടായ കാരണം ചോദിച്ച പ്പോൾ " വരുന്ന ദീപാവളി ഉത്സവത്തിന്ന് ഇവിടുത്തെ ബ ന്ധുവായ ജനകമഹാരാജാവ് ഇവിടുത്തേയും കുടുംബങ്ങളേയും ഇഷ്ടമിത്രജനങ്ങളേയും ക്ഷണിച്ചു കൂട്ടിക്കൊണ്ടുവരുവാൻ കല്പി ച്ചയച്ചിരിക്കുന്നു" എന്നു മന്ത്രിമാർ പറഞ്ഞു. ദശരഥൻ അ പ്രകാരം ചെയ്പാൻ സമ്മതിക്കയും ദീപവളി ഉത്സവത്തിന്നു താൻ മിഥിലാപുരത്തിലേയ്ക്കു പോകുന്നുവെന്നു പുരവാസികളേ യും സാമന്തരാജാക്കന്മാരേയും അറിയിച്ച് അവരെ കൂടി പുറ പ്പെടുവിക്കുവാൻ ദൂതന്മാരേടും കല്പിക്കുകയും ചെയ്തു.

   പിന്നെ  ഒരു നല്ല  മുഹൂർത്തത്തിൽ  ദശരഥൻ   പുരവാസി

കളിലും ദേശരാജാക്കന്മാരാലും പരിവൃതനായി ചതുരംഗ സൈന്യങ്ങളോടുകൂടി ആനപ്പുറത്തു കയറി മിഥിലയിലേയ്ക്കു പു റപ്പെട്ടു . അദ്ദേഹത്തിന്റെ പിന്നിലായി രാമലക്ഷ്മണഭരതശത്രു ഘ്നന്മാരും വിശേഷപ്പെട്ട അലങ്കാരങ്ങളെ ധരിച്ചു ഗജാരൂഢ ന്മാരായി പുറപ്പെട്ടു. അവരുടേയും പിന്നിൽ കൌസല്യമുതലാ യ രാജമഹിഷിമാരും സീതതുടങ്ങിയ പുത്രഭാര്യമാരും ദിവ്യാഭര ണങ്ങളാൽ അലംകൃതമാരായും ദാസിമാർ പരിവൃതമാരായും പിടിയാനകളുടെ പുറത്തു കയറിക്കൊണ്ടു പുറപ്പെട്ടു. ഇപ്ര കാരം ദശരഥൻ എല്ലാവരോടുംകൂടി മിഥിലാപുരത്തിന്റെ സ

മീപത്തു എത്തിയപ്പോൾ ജനകൻ വിവരം ധരിച്ചു നഗരവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/67&oldid=171023" എന്ന താളിൽനിന്ന് ശേഖരിച്ചത്