താൾ:Sree Aananda Ramayanam 1926.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൩൭

യിൽ.ഘോഷയാത്രയായി പട്ടണപ്രവേശം ചെയ്യിച്ച്,എതിരേല്ക്കുവരാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു.ആനപ്പുറത്ത് അമ്പാരി എഴുന്നെള്ളിച്ച് അനേകരാജാക്കന്മാരുടെ അകമ്പടിയോടുകൂടി ജനകൻ ദശരഥനെ ചെന്ന് എതിരേറ്റും. ദശരഥന്റെ കൂടെ മനോഹരാകാരന്മാരായ ഭരതശത്രുഘ്നന്മാരെ കണ്ടിട്ട് അവർ രാമലക്ഷ്മണന്മാർ തന്നെയാണോ എന്നു ജനക സംശയയിച്ചുപോയി.' രാമലക്ഷ്മണന്മാരുടെ തൽസ്വരൂപമായിട്ടുള്ള ഈ സുന്ദരബാലന്മാർ ആരാണ്' എന്നു ജനകൻ വിശ്വാമിത്രനോടു ചോദിച്ചപ്പോൾ,അദ്ദേഹം അവർ ദശരഥന്റെ മൂന്നാമത്തെ പത്നിയായ കൈകേയിയുടെ പുത്രന്മാരാണെന്നും അവരിൽ ജ്യേഷ്ഠൻ രാമന്റെ അംശമായ ഭരതനും,എളയവൻ ലക്ഷ്മണാംമശമായ ശത്രുഘ്നനും ആണെന്നുള്ള വിവരം പറഞ്ഞു മനസ്സിലാക്കി.അതു കേട്ടപ്പോൾ ജനകമഹാരാജാവു ദശരഥ മഹാരാജാവിനെയും വിശ്വാമിത്രമഹർഷിയെയും തന്റെ പുരോഹിതനായ ശതാനന്ദമുനിയേയും നോക്കിക്കൊണ്ട് ഇങ്ങനെപറഞ്ഞു.'അയോനിജയായി ഭൂമിയിൽനിന്ന് അവതരിച്ച എന്റെ പുത്രിയായി ഭവിച്ച സീതയെ ശ്രീരാമെന്നും, രണ്ടാമത്തെ പുത്രിയായ ഊർമിളയെ ലക്ഷ്മണനും വിവാഹം ചെയ്തു കൊടുക്കുവാൻ ഞാൻ തീർച്ചപ്പെചുത്തിയിരിക്കുന്നു. എന്റെ അനുജനയ കശദ്ധ്വജന്നു, സീധയേയുംഊർമിളപോലേയും തന്നെ സൌന്ദയ്യാദിഗുണങ്ങളോടുകൂടിയവരായി,മാണ്ഡവി എന്നും,ശ്രുതകീർത്തി എന്നും പേരായ,രണ്ടു കന്യകന്മാരുണ്ട്.അവരിൽ മാണ്ഡവിയെ ഭരതന്നും ശ്രുതകീർത്തിയെ ശത്രുഘ്നന്നും,ഭാര്യമാരായി കൊടുക്കുവാനും നിശ്ചയിതച്ചിരിക്കുന്നു.എന്റെ ഈ നിശ്ചയത്തെ സ്വീകരിച്ച് നാലുപേരുടെയും വിവാഹെ നടത്തി തന്ന് എന്നെ ഗൌരവപ്പെടുത്തുവാൻ അപേക്ഷിച്ചു കൊള്ളുന്നു".പിന്നെ ദശരഥനോടായിട്ടു,"ഞാൻ പറഞ്ഞ നാലുകന്യകമാരേയും പുത്രഭാര്യമാരായി സ്വീകരിക്കുവാൻ അങ്ങയ്ക്കു മനസ്സുണ്ടാകണം" എന്നു പറഞ്ഞുജനകൻ അദ്ദേഹത്തെ വന്ദിച്ചു. അപ്പോൾ ദശരഥൻ"വളരെ സന്തോഷം,അങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/48&oldid=171002" എന്ന താളിൽനിന്ന് ശേഖരിച്ചത്