താൾ:Sree Aananda Ramayanam 1926.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1

            യാഗകാണ്ഡം

ജനങ്ങൾ എഴുന്നള്ളത്തു പോയിക്കൊണ്ടിരിക്കുമ്പോൾ എല്ലാ ജനങ്ങളും ശ്രീരാമന്റെയും സീതയുടെയും മുഖപങ്കജത്തെ സന്ദർശിപ്പാൻ ധൃതിപ്പെട്ടു തിക്കിത്തിരക്കി വലുതായ കോലാഹലമുണ്ടാക്കി.അപ്പോൾ അവരെ വേത്രപാണികളായ രക്ഷിജനങ്ങൾ പ്രഹരിച്ചുതുടങ്ങി.തന്നിമിത്തം ജനങ്ങളുടെ കോലാഹലം അധികമായി.ഇതെല്ലാം കണ്ടും കേട്ടും എഴുന്നുള്ളുന്ന ശ്രീരാമചന്ദ്രൻ ലക്ഷമണനോട് "ഈ ജനങ്ങളെല്ലാം പുഷപകവിമാനത്തിൽകയറി സീതേയേയും എന്നെയും യഥേഷടം കണ്ടുകൊള്ളട്ടെ.ഈ സംഗതിയിൽ കലഹം വേണ്ട."എന്നരുളിചെയ്തു 'കല്പനപോലെ'എന്നു പറഞ്ഞു ലക്ഷമണൻ അവരെയെല്ലാം പുഷപകവിമാനത്തിൽ കയറ്റി.അപ്പോൾ അവർ പുഷപകാരൂഢന്മാരായിട്ടു ,സീതാദേവിയോടുകൂടി എഴുന്നുള്ളുന്ന സർവമനോഭിരാമനായ ശ്രീരാമനെ സാവധാനത്തിൽ യഥാസുഖം സന്ദർശിച്ച് കൃതാർഥരായി.ചിലർ,

    ഇന്നു നാം ധന്യരായ് സമ്പൂർണ്ണകാമരായ് 
   വന്നിതു മുൻചെയ്തു പുണ്യപുജ്ഞത്തിനാൽ 
   ഇന്നല്ലയോ മഹത്താകുമീയുത്സവം 
  തന്നിൽ നയനാഭിരാമനാം രാമനെ 
 ജാനകീദേവിയോടൊന്നിച്ചു നമ്മൾക്കു 
 കാണാമറയതു കണ്ണു കളികികവേ.

എന്നു പറഞ്ഞു മറ്റു ചിലർ

 നമ്മുടെ ജന്മഹേതുക്കളായ്പന്നുള്ളൊ-
 രമ്മയുമച്ഛനുമത്യന്തധന്യമാർ 
 ആയവർചെയ്തു പുണ്യങ്ങളാല്ലയോ
 മായാമകനിന്നു സീതാസമേതനായ്
 കണ്ണിന്നു പുണ്യാദയമായ രാമനെ
 ക്കണ്ണുകൾ രണ്ടും കുളിക്കവേ കണ്ടുനാം
കേവലാനന്ദപീയൂഷ വാരാശിയി -
 ലീവിധമാറാടിടുന്നൂ യഥാസുഖം എന്നു ഘോഷിച്ചു

48*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/387&oldid=170975" എന്ന താളിൽനിന്ന് ശേഖരിച്ചത്