താൾ:Sree Aananda Ramayanam 1926.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

ഇങ്ങിനെ ശ്രീരാമൻ ​ എഴുന്നള്ളുമ്പോൾ സ്ത്രീകളെല്ലാം തമ്മിൽതമ്മിൽ മന്ത്രിച്ചു തങ്ങളെയും പുഷപകവിമാനത്തിൽ കയറ്റിയാൽകൊള്ളാമന്നായി സീതയോടപേക്ഷിച്ചു.അപ്പോൾ സീത പുര:സ്ഥിതനായ ലക്ഷമണനോട് ഈ സ്ത്രീകളെയെല്ലാം പുഷപകവിമാനത്തിൽക്കയറ്റി നാരീശാലകളിൽ ഇരുത്തുക.ഇല്ലങ്കിൽ അവർ ഇനിയും എന്നെ അതിനായി അലട്ടിതുടങ്ങും"എന്നു പറകയും ,ലക്ഷമണൻ അതുപ്രകാരം അവരെയെല്ലാം പുഷപകവിമാനത്തിലുള്ള സ്ത്രീശാലകളിൽ കയറ്റുകയും ചെയ്തു.അനന്തരം അവർ പുഷ്പകവിമാനത്തിലിരുന്നു ,പുല്ലുകൾക്തൊണ്ടും വസ്ത്രങ്ങൾകൊണ്ടുമുള്ള മറകളുടെ ഇടയിൽകൂടി സീതാസമേതനായ ശ്രീരാമനെ സന്ദർശിക്കുകയും അവരുടെ ശിരസ്സിൽ പുഷപങ്ങൾ വർഷിക്കുകയും ചെയ്തു.ഈ അവഭൃതയാത്രയിൽ മൃദംഗം.ശംഖം,പണവം,ദുന്ദുഭി,ആനകം,ഗോമുഖം മുതലായി വിചിത്രങ്ങളായിട്ടുള്ള വാദ്യങ്ങൾ മുഴങ്ങി. നർത്തകിമാർ സന്തോഷത്തോടുകൂടി നൃത്തം ചെയ്തു.പാട്ടുകാർ സംഘം സംഘമായി ചേർന്നു പാട്ടുകൾ പാടി.വീണകളുടെയും ഓടക്തുഴലുകളുടെയും നാദം സ്വർഗ്ഗലോകത്തോളു ചെന്നുമുട്ടി.രാജാക്കന്മാരെല്ലാം വിചിത്രങ്ങളായ ദ്ധവജപതാകകളോടുകൂടിയ ഗജോന്ദ്രന്മാരുടെ പുറത്തും രഥങ്ങളിലും കയറി നാനാലങ്കാരങ്ങളാൽ അലങ്കരിക്കപ്പെട്ട ഭടന്മാരോടുകൂടി യാനം ചെയ്തു.യദുരാജാവു,സൃഞ്ജയരാജാവ്,കാംഭോജരാജാവ്,കുരുരാജാവ്,കേകയരാജാവ്,കോസലരാജാവ് മുതലായവർ സൈന്യങ്ങളെകൊണ്ടു ഭൂമിയെ കുലുക്കിയും കൊണ്ടു നടകൊണ്ടു.സദസ്യൻമാർ ,ഋത്വിക്കുകൾ,ബ്രാമണശ്രേഷ്ടന്മാർ എന്നിവർ യജമാനന്മരായിട്ടു വലുതായ വേദഘോഷത്തോടുകൂടിയും പോയി . ദേവന്മാർ ഋഷികൾ ,പിതൃക്കൾ,ഗന്ധർവ്വന്മാർ എന്നിവർ പുഷപവൃഷടിയെയുംചെയ്തു.ചന്ദനമാല്യാംബരാഭരാണാദികളാൽ അലംകൃതരായ സ്ത്രീപുരുഷന്മാർ കുറിക്കൂട്ടുകൾ പൂശിയും ആറാടിയും നാനാരസങ്ങളോടുകൂടി കുരിഡിച്ചും.എണ്ണയും നെയ്യും ചന്ദനവും മഞ്ഞളും ചേർന്ന കുങ്കുമപങ്കജങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/388&oldid=170976" എന്ന താളിൽനിന്ന് ശേഖരിച്ചത്