താൾ:Sree Aananda Ramayanam 1926.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

സ്വാഹാകാരത്തോടുകൂടി എട്ടാഹുതികൾ ഹോമിക്കണം അപ്പോൾ 'സോമോധേനു 'എന്ന ഋക്കിനെ ഉച്ചാരണംചെയ്തൂ ഏറ്റവും പ്രയതനായി ഹോമിക്കുകയും സൌരമന്ത്രങ്ങളേയും ശാന്തി സൂക്തങ്ങളേയും ഭക്തിയോടുകൂടി ജപിക്കുകയും വേണം. രാത്രിയിങ്കൽ വിഷ്ണുസന്നിധിയിൽത്തന്നെ ഉറക്കമിളയ്കുകയും വേണം. ഇങ്ങിനെ ഒമ്പതു ദിവസം ഉത്സവമായി പൂജിക്കുകയും ആ ഒമ്പതു രാത്രികളിലും ഹരിനാമകീ൪ത്തനംചെയ്തു ഉറക്കമിളയ്ക്കുകയും ചെയ്യണം.

                 പത്താമത്തെ ദിവസം പ്രഭാതത്തിൽ വ്രതമനുഷ്ഠിക്കുന്നവ൯ ശൂദ്ധനായി സ്നാനവും നിത്യക൪മ്മവും ചെയുതിട്ടു മുമ്പുപറഞ്ഞ ക്രമത്തിൽ ത്തന്നെ ചന്ദനം , പൂവു മുതലായവയെകൊണ്ടു ദേവന്മാരെ അ൪ച്ചിക്കണം. അതിന്നുശേഷം മംഗളവാദ്യങ്ങൾ മുഴക്കികൊണ്ടും ശോഭനകരമായ ശൂഷ്കപീഠങ്ങളോടുകൂടിയും നൃത്തം സ്തോത്രപീഠം എന്നിവയോടുകൂടിയും ദ്ധ്വജത്തെ ദേവാലയത്തിങ്കലേയ്ക്ക് എഴുന്നളളിക്കണം. ഹേ ശിഷ്യ! പരമശോഭനമായ  ആ ദ്ധ്വജസ്താഭത്തെ ദേവന്റെ ദ്വാര ദേശത്തോ  ശിഖരത്തിങ്കലോ  ഉറപ്പോടുകൂടി സ്ഥാപിക്കുകയും വേണം. ഭംഗിയുളള ഗന്ധപുഷ്പാക്ഷതങ്ങളെക്കൊണ്ടും മനോഹരമായ ദിവ്യധൂപങ്ങളെകൊണ്ടും  ഭക്ഷ്യാഭാജാവാദികളോടുകൂടിയ നിവേദ്യയങ്ങളെക്കൊണ്ടും ഭക്ഷ്യാഭാജാദികളോടുകൂടിയ

നിവേദ്യങ്ങളെ ക്കൊണ്ടും വിഷ്ണുവിനെ യജിക്കുകയും ചെയ്യണം. പ്രദിപദം മുതൽ ദശമിവരെ ദ്ധ്വജസുംഭങ്ങൾ രണ്ടും സ്വഗൃഹത്തിൽ വെച്ചു പൂജിച്ച് ഏകാദശി ദിവസം അവയെ വിഷ്ണുക്ഷേത്രത്തിൽ കൊണ്ടുപോയി ശിഖരത്തിലോ പുരോഭാഗത്തോ ആരോപണം ചെയ്യണമെന്നുസാരം. അല്ലെങ്കിൽ ദശമിദിവസം ദ്ധ്വജങ്ങളെ ആരോപണം ചെയ്യാം. അതുപ്രകാരം തന്നെ നവമി , ദ്വിതീയ ,

ചതു൪ത്ഥി , അഷ്ടമി എന്നീ തിഥികളിലുംദ്ധാവജാരോ പണം ചെയ്യാം. അങ്ങിനെ ചെയ്യുന്ന സംഗതികൾ പൂജകൾക്കു മുമ്പ കൂട്ടി തുടങ്ങണം. വ്രതം ആരംഭിക്കുന്നതു പ്രതിപദത്തുന്നാൾതന്നെ വേണം മറ്റു തിഥികളിൽ പാടില്ല. വിഷ്ണുവിന്നാണെങ്കിൽ പൂ൪വ്വോക്തങ്ങളായ മാസങ്ങളില്ലാതെ മറ്റു മി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/380&oldid=170973" എന്ന താളിൽനിന്ന് ശേഖരിച്ചത്