താൾ:Sree Aananda Ramayanam 1926.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാണു ദ്ധ്വജാരോപണം. അതിനപ്പറ്റി ഇനി പറയുവാ൯ പോകുന്ന സംഗതികളെ ശ്രദ്ധിച്ചു കേട്ടുകൊൾക.

  പൈത്രമാസത്തിലെ വെളുത്ത പക്ഷത്തിൽ പ്രതിപദത്തുന്നാളോ , മധുമാസത്തിലെ വെളുത്ത ദശമിനാളോ , ശ്രീരാമനവമി ദിവസമോ , ആശ്വനിമാസത്തിലെ വെളുത്തപക്ഷത്തിൽ ദശമി ദിവസമോ , ഊ൪ജ്ജമാസത്തിലെ . വെളുത്ത പ്രതിപദത്തുന്നാളോ ദശമി ദിവസമോ ഈ വ്രതം അനുഷ്ഠിക്കാവുന്നതാകുന്നു. എന്നാൽ ചൈത്രമാസത്തിൽ തന്നെ ചെയ്യുന്നതാണധികം ഉത്തമം. ചൈത്രമാസം കഴിഞ്ഞുപോയെങ്കിൽ പിന്നെ മററു പറഞ്ഞ തിഥികളിൽ ചെയ്യാമെന്നേ ഉളളൂ. 

ചൈത്രമാസത്തിൽ വെളുത്ത പ്രതിപദത്തുനാൾ പ്രഭാതത്തിൽ ദന്തധാനവും സ്നാനവും ചെയ്തു നിത്യക൪മ്മങ്ങൾ നിവൃത്തിച്ചതിന്നുശേഷം വിഷ്ണുവിനെ പൂജിക്കണം. നാലു ബ്രാഫ്മണരോടുംകൂടി സ്വസ്ഥിവാചനവും നാന്ദീശ്രാദ്ധവും ദ്ധ്വജാരോ പണക൪മ്മത്തിങ്കൽ ചെയ്യേണ്ടതാണ്.ദ്ധ്വജമായി നാട്ടുവാനുളള നൂംഭങ്ങൾ രണ്ടും വസ്ത്രംകൊണ്ടു വേഷ്ടനം ചെയ്ത് ഗായത്രീമന്ത്രം കൊണ്ടു പ്രോക്ഷിക്കണം അവയിൽ തൂക്കുവാനുളള കൊടികളിൽ ഗരുഡന്റേയും ഹനൂമാന്റേയും രൂപങ്ങൾ എഴുതണം. സൂയ്യ൯ ,

ചന്ദ്ര൯ ,ഹനൂമാ൯ , ഗരുഡ൯ എന്നിവരെ പൂജിക്കുന്നതുകൂടാതെ രണ്ടു കുംഭങ്ങളിൽ ധാതാവിനേയും വിധാതാവിനേയും പൂജിക്കണം. ആ പൂജ മഞ്ഞൾ പുരട്ടിയ അക്ഷതം ,കറുക എന്നിവകൊണ്ടും വിശേഷിച്ചു വെളുത്ത പുഷ്പങ്ങളെ കൊണ്ടുമാണു ചെയ്യേണ്ടത്. ഈ പൂജ കഴിഞ്ഞാൽ ഒരു ഗോച൪മ്മത്തോളം നിലം മെഴുകി തന്റെ ഗൃഹപ്രകാശം അഗ്നിയെ ആധാനം ചെയ്തു ഘൃതഭാഗം മുതലായവയെ പായസത്തോടു കൂടി ഹോമിക്കണം. ഘൃതം (നൈ) കൊണ്ടു നൂറ്റെട്ടു ഹോമവും ചെയ്യണം. ആദ്യം പുരുഷസൂക്തംകൊണ്ടും വേണം അവയെ ചെയ്വാ൯ പിന്നെ വിഷ്ണുവിന്നും മന്ത്ര പൂ൪വ്വം ഹോമിക്കണം. അനന്തരം വൈനതേയനും സ്വാഹാകാരത്തോടുകൂടി എട്ടാഹൃതികൾ ഹോമിക്കണം.അതിൽ പിന്നെ ഹനുമാന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/379&oldid=170971" എന്ന താളിൽനിന്ന് ശേഖരിച്ചത്