താൾ:Sree Aananda Ramayanam 1926.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം

ചൊല്ലാവതോപിന്നെ നമ്മൾക്കെഴും കഥ നില്ലാതെ തീർത്ഥങ്ങളാടുവാൻ പോകനാം എന്നുനിനച്ചു ഭയപ്പെട്ടു മാലോക രിന്നിമേൽ തീർത്ഥയാത്രയ്ക്കായൊരുങ്ങിടും എങ്ങും നിറഞ്ഞ പരബ്രഹ്മമാം നിന്നി ലെങ്ങിനേ ദോഷംഭവിക്കും രാമപുത്രാ ഹേ ജഗന്നാഥ സരോജപത്രത്തിങ്കൽ ഹാ ജലസ്പർശം ഭവിക്കുന്നതെങ്ങിനെ നിന്നുടെ ഭൂഭാഗലേശമാത്രത്തിനാൽ വന്നുപോം ബ്രഹ്മാണ്ഡനാശം രമാപതെ അങ്ങിനേയുള്ള ഭവാനു ദോഷാരോപ മെങ്ങിനേ സംഭവിക്കുന്നു ജനാർദ്ധനാ നിന്നുടേയാജ്ഞയാൽ മ്രത്യുദേവൻ ജഗ ത്തിന്നുവരുത്തുന്നു സംക്ഷയം ശ്രീപതേ അപ്പോളൊരുവൻ നിമിത്തമപരന്നു കെല്പോടു ദോഷം ഭവിക്കുന്നതെങ്ങിനെ ഭിത്തിയിൽ ചിത്രങ്ങൾ താനേവരച്ചൊരാൾ സത്വരമായതു മാർജനം ചെയ്യുകിൽ മറ്റൊരാൾക്കായതിൽ ദോഷലേശം വിഭോ പറമന്നതെങ്ങിനേ പാർത്തു നോക്കീടുകിൽ മൂന്നായിരിഞ്ഞു ഗുണങ്ങളാലങ്ങുന്നു മൂന്നായി ലോകകാർയ്യങ്ങൾ നടത്തുന്നു സ്രഷ്ടിച്ചിടുന്നു രജസ്സിനാലങ്ങുന്നു വിഷ്ടപം രക്ഷിച്ചിടുന്നിതു സത്വത്താൽ നഷ്ടമാകുന്നു തമസ്സിനാലും പര മേഷ്ടി ഹരിരുദ്ര രൂപനായി സന്തതം നിന്തിരുവുള്ളം തെളിവതിന്നായ് ഞങ്ങൾ സന്തതം ചെയ്യുന്നു തീർത്ഥയാത്രാവ്രതം തീർത്ഥഭൂതഗുണനായിടു മങ്ങയ്ക്കു

തീർത്ഥങ്ങളാലെന്തു സാദ്ധ്യം ജഗല്പതേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/365&oldid=170960" എന്ന താളിൽനിന്ന് ശേഖരിച്ചത്