താൾ:Sree Aananda Ramayanam 1926.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആന്ദരാമായണം

സർവ്വതീർത്ഥങ്ങളിൽ മുഖ്യമെന്നോതുന്നു സർവ്വരും സ്വദ്ധുനിയായോരു ഗംഗയെ അഗംഗനിന്റെ വലത്തു പെരുവിര ലഗ്രത്തിൽ നിന്നുളവായവളല്ലയോ നിന്നുടേ കാൽപൊടിയേറ്റു പവിത്രയായ് വന്നതുമൂലമഗംഗയിന്നു വിഭോ ത്വൽപാദരേണുക്കൾ ചേർന്നപോൽ ശുഭ്രയായ് നില്പതുണ്ടത്രയുമല്ല രഘുപതേ രേണുക്കളുമുണ്ടു ഭാഗീരഥീജലേ കാണന്നുപാറിപ്പറന്നു കൊണ്ടങ്ങിനെ ഇപ്രകാരം പലതുംപരഞ്ഞു കുംഭോദരമുനി ശ്രീരാമനെ സന്തോഷിപ്പിച്ചു . പിന്നേ ശ്രീരാമാഷ്ടോത്തരശതനാമ സ്ത്രോത്രം എന്ന ദിവ്യസോത്രംകൊ​​ണ്ടും അദ്ദേഹം രാമചന്ദ്രനെ സ്തുതിച്ചു. അനന്തരം മഹർഷി ശ്രീരാമനാൽ ചെയ്യപ്പെട്ട പൂജയെ സ്വീകരിച്ചു സന്തുഷ്ടനായി സ്ഥിതിചെയ്തു. ശ്രീരാമനും സീതയോടുകൂടി ഗുരുവിന്റെ സന്നിധിയിൽ എഴുന്നള്ളിയിരുന്നു. എല്ലാവരും അവരവരുടെ ആസനങ്ങളിൽ യഥാപൂർവ്വം ഇരിക്കുകയും ചെയ്തു

  അഞ്ചാം  സർഗ്ഗം

ശ്രീവിഷ്ണുദാസൻ പറഞ്ഞു-

ഹേ ഗുരോ ഞാൻ അങ്ങയോടു ഒരു സംഗതി ചോദിക്കുവാനാഗ്രഹിക്കുന്നു. ഇതിന്റെ തത്വം സവിസ്തരമായി എനിക്കു പറഞ്ഞു തരണം . മഹാനായ കുംഭോദരമുനി അഷ്ടോത്തര ശതം ശ്രീരാമനാമങ്ങളെച്ചേർത്ത് ഉ​ണ്ടാക്കിയതായ ശ്രീരാമസ്തോത്രം കേൾക്കുവാൻ എനിക്കു വലുതായ കൗതുകം ജനിച്ചിരുന്നു. ദയചെയ്ത് അതു പറഞ്ഞുതരണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/366&oldid=170961" എന്ന താളിൽനിന്ന് ശേഖരിച്ചത്