താൾ:Sree Aananda Ramayanam 1926.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൪ ആനന്ദരാമായണം

പിന്നേയും രാവണൻ പുഷ്പകവിമാനത്തിൽ കയറി ലോകത്തിലുളള വീരന്മാരെ എല്ലാം കയ്യൂക്കുകൊണ്ടു ജയിച്ചു കീഴടുക്കുവാൻ വേണ്ടി പല ദിക്കിലും സഞ്ചരിച്ചുംകൊണ്ടിരുന്നു.അക്കൂട്ടത്തിൽ ഒരിക്കൽ ഇവിടെ അയോദ്ധ്യയിലും വരികയുണ്ടായി.അന്ന് അയോദ്ധ്യയിൽ അങ്ങയുടെ പൂർന്മാരിൽ ഒരുവനായ 'അനരണ്യൻ' യാഗം ചെയ്തുംകൊണ്ടിരുന്നു.രാവണൻ അദ്ദേഹത്തെ ഓർക്കാതെകണ്ടിരിക്കുമ്പോൾ യുദ്ധം ചെയ്തു നിഗ്രഹിച്ചു.മരിപ്പാൻകാലത്ത് അനരണ്യൻ രാവണന്ന് എന്റെ വംശത്തിൽ ഒരു കാലത്തു ശ്രീരാമൻ അവതരിക്കും.അദ്ദേഹം നിന്നോടു യുദ്ധം ചെയ്തു നിന്നേ കുടുംബത്തോടുകൂടി കൊല്ലുകയും ചെയ്യുംഎന്നു ശാപം കൊടുത്തു സ്വർഗ്ഗത്തിലേയ്ക്കുപോയി.രാവണൻ അവിടെ നിന്നു സങ്കയിലേയ്ക്കും പോയി.അങ്ങിനെ ഇരിക്കുമ്പോൾ ഒരിക്കൽ രാവണൻ വിജനപ്രദേശത്തിങ്കവെച്ചു ബ്രഹ്മാവിന്റെ പുത്രനായ സനൽകുമാരമഹർഷിയെ കാണുകയുണ്ടായി.രാവണൻ ഭക്തിയോടുകൂടി അദ്ദേഹത്തെ നമസ്കരിച്ചു"ഹേ മുനേ ! ദേവന്മാരിൽവെച്ചു ശ്രേഷ്ഠ"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/261&oldid=170921" എന്ന താളിൽനിന്ന് ശേഖരിച്ചത്